തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി വരുന്ന 63,941 കോടി രൂപയില്‍ 33,700 കോടി എഡിബി, ജൈക്ക, എഐഐബി, കെഎഫ്ഡബ്ല്യൂ എന്നിവിടങ്ങളില്‍ നിന്ന് പലിശയ്ക്കെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു.
പദ്ധതി കേരളത്തെ കടക്കെണിയിലാക്കില്ലെന്നും ബാലഗോപാല്‍ പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രാലയം വഴി ബാങ്കുകളെ സമീപിക്കുകയും വിശദ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. വായ്പയ്ക്കായി റെയില്‍വെ ബോര്‍ഡ്, ധനകാര്യം (എക്സ്പെന്‍ഡിച്ചര്‍), നിതി ആയോഗ് എന്നീ കേന്ദ്ര വകുപ്പുകള്‍ കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയത്തിനു പദ്ധതി ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ വായ്പയ്ക്ക് കേരളം ഗാരന്റി നല്കിയ ഫയലില്‍ ധനമന്ത്രി ഒപ്പുവച്ചിട്ടുണ്ടോയെന്ന രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മന്ത്രി കൃത്യമായ മറുപടി പറഞ്ഞില്ല.
സാമ്പത്തികകാര്യ മന്ത്രാലയം റിപ്പോര്‍ട്ട് അംഗീകരിച്ച് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ശിപാര്‍ശ ചെയ്യേണ്ടതുണ്ട്. ഇതിനു ശേഷമേ ഔദ്യോഗിക ചര്‍ച്ചകളുമായി മുമ്പോട്ടു പോകുകയുള്ളൂ. വായ്പാ വ്യവസ്ഥകള്‍ ആ ഘട്ടത്തിലാണ് തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: