മോസ്കോ: ഉക്രൈന് തലസ്ഥാനമായ കീവില്‍ റഷ്യ ആക്രമണം രൂക്ഷം. സൈനിക കാമ്പുകള്‍ തകര്‍ത്തു. ആയുധം താഴെവച്ച് കീഴടങ്ങണമെന്നും ഉക്രൈന് സൈന്യത്തോട് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്.
കീവില്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഖാര്ക്കീവില് ഉക്രൈന് സൈന്യം റഷ്യന്‍ സൈനിക വിമാനം വെടിവച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്. ഏതെങ്കിലും രാജ്യങ്ങള്‍ ഇടപ്പെട്ടാല്‍ മുമ്പൊരിക്കലും കാണാത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പുടിന് മുന്നറിയിപ്പ് നല്കി. അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ പ്രതികരിച്ചു. നയതന്ത്ര തലത്തില്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.
പുടിന്റെ നടപടി നീതീകരിക്കാനാവാത്തതാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.’നാറ്റോ വിപുലീകരണത്തിന് ഉക്രൈനെ പങ്കാളിയാക്കുന്നത് അംഗീകരിക്കില്ല. റഷ്യന്‍ നീക്കത്തിനെതിരെ ബാഹ്യ ശക്തികള്‍ ഇടപെട്ടാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും പുടിന് അറിയിച്ചു. ഉക്രൈനിനെ മുഴുവനായും കീഴടക്കുക റഷ്യയുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനുള്ള ഉത്തരവാദിത്വം ഉക്രൈന് ഭരണകൂടത്തിനാണ്. പുടിന്റെ ഉത്തരവിന് പിന്നാലെ ഉക്രൈന് തലസ്ഥാനമായ കീവിലെ പ്രധാന വിമാനത്താവളമായ ബോറിസ്പിലില്‍ വെടിയൊച്ച കേട്ടുവെന്ന് ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കീവില്‍ ആറോളം സ്ഫോടനങ്ങളുണ്ടായിട്ടുണ്ട്.
യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഉക്രൈന് കൂടുതല്‍ ആയുധം നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് വ്യക്തമാക്കി. നാറ്റോ സഖ്യമുയി ചേര്‍ന്ന് തിരിച്ചടിക്കുമെന്ന് ബൈഡന്. റഷ്യ മുന്നക്കൂട്ടി നിശ്ചയിച്ച യുദ്ധമെന്നും ബൈഡന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: