കാഞ്ഞാണി: വെങ്കിടങ്ങിൽ ഹൈലെവൽ കനാൽ കയർ ഭൂവസ്ത്രം അണിഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വെങ്കിടങ്ങ് 8-ാം വാർഡിലൂടെ കടന്നുപോകുന്ന കനാലിന്റെ വശങ്ങളിലാണ് ഭൂവസ്ത്രം അണിയിച്ചത്.
600 മീററർ നീളത്തിലാണ് കയർ ഭൂവസ്ത്രം തയ്യാറാക്കിയിട്ടുള്ളത്. 50 മീററർ നീളവും 2 മീറ്റർ വീതിയുമുള്ള 25 ഭൂവസ്ത്ര കെട്ടുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 4 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിച്ചു.
മനക്കകടവ് പരിസരത്തുവെച്ച് നടന്ന ചടങ്ങിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ചാന്ദിനി വേണു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആൻ്റണി മുഖ്യാതിഥിയായി. ബിഡിഒ ടി.വി. ഫ്ലവിഷ് ലാൽ പദ്ധതി വിശദീകരണം നടത്തി. ജനപ്രതിനിധികളായ സൗമ്യ സുകു, ഇ.വി. പ്രബീഷ്, കെ.സി. ജോസഫ്, വാസന്തി ആനന്ദൻ, എ.ടി. അബുൾ മജീദ്, കൊച്ചപ്പൻ വടക്കൻ, ഗ്രേസി ജേക്കബ്, കെ.എ. സതീശൻ, ധന്യ സന്തോഷ് എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: