Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഭിനയകലയുടെ ‘ലളിത വിസ്മയം’

അനായാസമായ അഭിനയത്തിലൂടെ പ്രേക്ഷകരെ ഒപ്പം കൊണ്ടുപോകാന്‍ കഴിഞ്ഞ നടിമാരില്‍ ഒരാളായിരുന്നു അവര്‍. സ്‌നേഹ സമ്പന്നയായും അസൂയക്കാരിയായും ദുഃഖപുത്രിയായും തന്റേടിയായുമൊക്കെ പകര്‍ന്നാടിയ വേഷങ്ങള്‍ പ്രേക്ഷക മനസ്സുകളില്‍നിന്ന് പടിയിറങ്ങില്ല. സിനിമയില്‍നിന്ന് ടിവി സീരിയലുകളിലേക്ക് മാറിയപ്പോഴും അഭിനയമികവുകൊണ്ട് അവര്‍ പ്രേക്ഷകരുടെ കുടുംബാംഗമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2022, 05:00 am IST
in Editorial

കെപിഎസി ലളിതയുടെ വേര്‍പാടോടെ അഭിനയകലയുടെ ‘ലളിത വിസ്മയ’മാണ് മാഞ്ഞുപോയിരിക്കുന്നത്. നാടകാഭിനയത്തിലൂടെ സിനിമയിലെത്തുകയും, മലയാളത്തിലും ഇതരഭാഷകളിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത ഈ നടി അവതരിപ്പിക്കാത്ത കഥാപാത്രങ്ങള്‍ ചുരുക്കമായിരിക്കും. മലയാളിത്തം നിറഞ്ഞുനില്‍ക്കുന്ന, ഓരോ മലയാളിയുടെയും മനസ്സിന്റെ വാതിലുകളില്‍ മുട്ടിവിളിക്കുന്ന കെപിഎസി ലളിതയുടെ കഥാപാത്രങ്ങള്‍ക്ക് മരണമില്ല. ആറു പതിറ്റാണ്ടുകാലത്തെ അഭിനയ ജീവിതത്തിനിടെ കാമുകിയായും ഭാര്യയായും അമ്മയായും  അമ്മൂമ്മയായുമൊക്കെ ലളിത വെള്ളിത്തിരയില്‍ നിറഞ്ഞപ്പോള്‍ ആ കഥാപാത്രങ്ങളെ തങ്ങളിലൊരാളായാണ് മലയാളി കണ്ടത്. തനിക്ക് ലഭിച്ച വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു അവര്‍. സംവിധായകര്‍ക്ക് ഏത് വേഷത്തിലേക്കും രണ്ടാമതൊന്ന് ആലോചിക്കാതെ കാസ്റ്റു ചെയ്യാന്‍ കഴിയുമായിരുന്നു. തുടക്കം മുതല്‍ ഒടുക്കംവരെ കഥാപാത്രങ്ങള്‍ ലളിതയുടെ കയ്യില്‍ ഭദ്രമായിരിക്കും. അനായാസമായ അഭിനയത്തിലൂടെ പ്രേക്ഷകരെ ഒപ്പം കൊണ്ടുപോകാന്‍ കഴിഞ്ഞ നടിമാരില്‍ ഒരാളായിരുന്നു അവര്‍. സ്‌നേഹ സമ്പന്നയായും അസൂയക്കാരിയായും ദുഃഖപുത്രിയായും തന്റേടിയായുമൊക്കെ പകര്‍ന്നാടിയ വേഷങ്ങള്‍ പ്രേക്ഷക മനസ്സുകളില്‍നിന്ന് പടിയിറങ്ങില്ല. സിനിമയില്‍നിന്ന് ടിവി സീരിയലുകളിലേക്ക് മാറിയപ്പോഴും അഭിനയമികവുകൊണ്ട് അവര്‍ പ്രേക്ഷകരുടെ കുടുംബാംഗമായി.

അമ്മ വേഷങ്ങള്‍ നിരവധി ചെയ്തിട്ടുണ്ടെങ്കിലും ടൈപ്പായിപ്പോകാതെ നോക്കാന്‍ കെപിഎസി ലളിതയ്‌ക്ക് കഴിഞ്ഞു. പല കഥാപാത്രങ്ങളും അഭിനയിച്ചു ഫലിപ്പിക്കുമ്പോള്‍ മറ്റൊരു നടിക്കും ആ വേഷം ചെയ്യാനാവില്ലെന്നു തോന്നും. സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയിലെ നിസ്സഹായതയുടെ പ്രതിരൂപമായ വിധവയെയും സ്ഫിടകത്തില്‍ ചാക്കോ മാഷിനോടുള്ള അമര്‍ഷം ഉള്ളിലൊതുക്കി കഴിയുന്ന ഭാര്യയെയും ആര്‍ക്കാണ് മറക്കാനാവുക. അപാരമായ അഭിനയശേഷിയുടെ മികവ് അറിയണമെങ്കില്‍ ഈ രണ്ട് കഥാപാത്രങ്ങളെ താരതമ്യപ്പെടുത്തിയാല്‍ മതിയാവും. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച അമരം, ശാന്തം എന്നീ ചിത്രങ്ങളില്‍ തീവ്രമായ അഭിനയമുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്. ‘പൊന്‍മുട്ടയിടുന്ന താറാവി’ലും ‘വീണ്ടും ചില വീട്ടുകാര്യങ്ങളിലും’ വ്യത്യസ്തമായ അമ്മ വേഷങ്ങള്‍ അനായാസമായാണ് ചെയ്തിട്ടുള്ളത്. തേന്മാവിന്‍ കൊമ്പത്ത്, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങളിലെ ഭാര്യാ വേഷങ്ങളില്‍ ലളിത തകര്‍ത്തഭിനയിക്കുകയായിരുന്നു. അവസാന കാലത്ത് പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട്, ഹോം എന്നീ ചിത്രങ്ങളില്‍ പ്രായാധിക്യത്തിന്റെയും ആരോഗ്യ പ്രശ്‌നങ്ങളുടെയും നടുവിലായിരിക്കുമ്പോള്‍ തന്നെ പുറത്തെടുത്ത അഭിനയ മികവ് ചലച്ചിത്ര കലയോടുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്. തിക്കുറുശ്ശിയും സത്യനും മുതല്‍ ഇങ്ങോട്ടുള്ള ഏതാണ്ടെല്ലാ നടന്മാരുമായും ഒരുമിച്ചഭിനയിക്കാന്‍ കഴിഞ്ഞയാളാണ് കെപിഎസി ലളിത. തിലകന്‍, ജഗതി ശ്രീകുമാര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ്, ജയറാം, മുരളി, മനോജ് കെ.ജയന്‍ എന്നിങ്ങനെയുള്ള നടന്മാര്‍ക്കൊപ്പം ചെയ്ത വേഷങ്ങള്‍ എത്രകണ്ടാലും മതിവരില്ല.

നാടകാഭിനയമായിരുന്നു കെപിഎസി ലളിതയുടെ പിന്‍കരുത്ത്. വേഷം എത്ര ചെറുതാണെങ്കിലും അത് എങ്ങനെ ചെയ്യണമെന്ന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. ഈ നടി അഭിനയിക്കുന്നത് നോക്കിനില്‍ക്കുന്നതുപോലും ഒരു അനുഭവമാണെന്ന് ചില സംവിധായകര്‍ പറഞ്ഞിട്ടുള്ളത് വെറുതെയല്ല. സിനിമാ ജീവിതത്തിലെ ഈ തിളക്കം പലപ്പോഴും അവരുടെ ജീവിതത്തിലുണ്ടായില്ല. രണ്ട് തവണ അഭിനയം നിര്‍ത്തിയതാണെങ്കിലും പിന്നീട് സിനിമയിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു. സംവിധായകന്‍ ഭരതനൊപ്പമുള്ള രണ്ട് പതിറ്റാണ്ടുകാലത്തെ ദാമ്പത്യജീവിതം സുഖാനുഭവങ്ങളെപ്പോലെ ദുഃഖവും നല്‍കുന്നതായിരുന്നുവെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. ഭരതന്റെ മരണശേഷം കടങ്ങള്‍ വീട്ടിത്തീര്‍ക്കുന്നതിനായി പല സിനിമാ നിര്‍മാതാക്കളില്‍നിന്നും താന്‍ അഡ്വാന്‍സായി പണം വാങ്ങിച്ചിട്ടുണ്ടെന്നു പറയാനും അവര്‍ മടിച്ചിട്ടില്ല. ജീവിതത്തില്‍ അവര്‍ അഭിനയിക്കാന്‍ ഇഷ്ടപ്പെട്ടില്ല എന്നാണല്ലോ ഇതൊക്കെ കാണിക്കുന്നത്. സിനിമയിലെ സഹപ്രവര്‍ത്തകരുമായി വലുപ്പ ചെറുപ്പമില്ലാതെ സ്‌നേഹബന്ധങ്ങള്‍ സൂക്ഷിക്കുന്ന ഒരാളായിരുന്നു കെപിഎസി ലളിത. പലരുടെയും വ്യക്തി ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. ഓരോരുത്തര്‍ക്കും അവരെക്കുറിച്ച് നല്ല കാര്യങ്ങള്‍ മാത്രമാണ് പറയാനുള്ളത്. സിനിമയ്‌ക്ക് പുറത്ത് കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുമ്പോഴാണ് ചില വിവാദങ്ങളുണ്ടായത്. അന്നും ആരോപണം ഉന്നയിച്ചവര്‍ ലളിതയെ കുറ്റപ്പെടുത്തിയിരുന്നില്ല. തന്റെ പേരില്‍ ഇങ്ങനെയൊരു വിവാദമുണ്ടായതില്‍ അവര്‍ ദുഃഖിക്കുകയും ചെയ്തു. 2008 ല്‍ ജന്മഭൂമി കൊച്ചിയില്‍ സംഘടിപ്പിച്ച അവാര്‍ഡ് നിശയില്‍ വച്ച് സിനിമയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ കെപിഎസി ലളിതയെ ആദരിക്കുകയുണ്ടായി. തന്റെ രാഷ്‌ട്രീയം അറിയാമായിരുന്നിട്ടും ജന്മഭൂമി ആദരിച്ചത് ഭാഗ്യമായി ഞാന്‍ കാണുന്നു എന്നാണ് അവര്‍ പറഞ്ഞത്. ഇപ്പോള്‍ എല്ലാം ഓര്‍മയായിരിക്കുന്നു. ആ അതുല്യ കലാകാരിക്ക് ഞങ്ങളുടെ ശ്രദ്ധാഞ്ജലി.

Tags: kpac lalitha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അതിശയകരമായ പകര്‍ന്നാട്ടങ്ങള്‍

Kerala

‘വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു’: കെപിഎസി ലളിതയുടെ വിയോഗത്തില്‍ മമ്മൂട്ടി

Kerala

സിനിമയിലും ജീവിതത്തിലും ചേച്ചി അഭിനയിക്കുകയായിരുന്നില്ല, ചേര്‍ത്ത് പിടിക്കുകയായിരുന്നു; വാക്കുകള്‍ കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആവുന്നില്ല

Entertainment

‘ എന്റെ രാഷ്‌ട്രീയം അറിയാം; എന്നിട്ടും ജന്മഭൂമി ആദരിക്കുന്നു; കുമ്മനം സാറിനൊപ്പം വേദി പങ്കിടാനായത് മഹാഭാഗ്യം’

Kerala

നാടകാഭിനയത്തിന്റെ ഉള്‍ക്കരുത്തോടെ വെള്ളത്തിരയെ കീഴടക്കിയ സ്വഭാവ നടി; 500ലധികം ചിത്രങ്ങള്‍; രണ്ട് ദേശീയ പുരസ്കാരങ്ങള്‍

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.