തിരുവനന്തപുരം : ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ മറ്റ് സംസ്ഥാനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങള്‍ തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളെ മാറ്റി നിയമിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ നിലപാട് സ്വീകരിച്ചിരുന്നു. ഇതോടെ ഗവര്‍ണറുടെ ജീവനക്കാരുടെ എണ്ണം ഉയര്‍ത്തിക്കാട്ടി വിവാദമുണ്ടാക്കാനുള്ള ഭരണ- പ്രതിപക്ഷ ശ്രമം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് മറ്റ് രാജ്ഭവനുകളിലെ വിശദാംശങ്ങള്‍ തേടിയത്.
ഗവര്‍ണര്‍ക്ക് 157 സ്ഥിരം ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ അഡീഷണല്‍ പി.എ ആയി ഹരി എസ്. കര്‍ത്തയെ നിയമിച്ചതോടെ ആകെ എണ്ണം 158 ആയി. 1959-ലെ ചട്ടപ്രകാരം ഗവര്‍ണര്‍ക്ക് നാല് പേഴ്സണല്‍ സ്റ്റാഫുകളാണ് ഉള്ളത്. പ്രൈവറ്റ് സെക്രട്ടറി, പേഴ്സണല്‍ അസിസ്റ്റന്റ്, അഡീഷണല്‍ അസിസ്റ്റന്റ്, ടൂര്‍ സൂപ്രണ്ട് എന്നിവരാണ് പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍.
പേഴ്സണല്‍ സ്റ്റാഫംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അവകാശവും ഗവര്‍ണര്‍ക്കുണ്ട്. എന്നാല്‍ നിലവില്‍ പ്രൈവറ്റ് സെക്രട്ടറി ആയി ഐഎഎസ് ഉദ്യോഗസ്ഥനും ബാക്കിയുള്ള തസ്തികകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: