വനിത സംവിധായികയായ അനുപമ മേനോനും, നിര്‍മാതാവായ, ഹിമി കെ.ജിയും ആദ്യമായി അരങ്ങേറുന്ന ചിത്രമാണ് ഒന്ന്. ഒരു അധ്യാപകന്റെ സംഭവബഹുലമായ കഥ അവതരിപ്പിക്കുന്ന ഒന്ന് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഈ വനിതകള്‍ ഇടം നേടാന്‍ പോകുന്നു. ചിത്രീകരണം പൂര്‍ത്തിയായ ഒന്ന് മാര്‍ച്ച് മാസം തീയേറ്ററിലെത്തും.
മുപ്പത്തിരണ്ട് വര്‍ഷത്തെ അധ്യാപന സേവനത്തില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ച ഒരു അധ്യാപകന്റെ ജീവിതകഥയാണ് ഒന്ന് പറയുന്നത്. ഇനി തനിക്കൊന്നും ചെയ്യാനില്ലെന്ന നിരാശയില്‍ കഴിഞ്ഞ നീലാജ്ജനന് എന്ന അധ്യാപകന്, സമാനമനസ്ക്കരായ, ജോര്‍ജ്, അനിലന്‍ എന്നീ സുഹൃത്തുക്കളുടെ പ്രേരണയാല്‍, തുടര്‍ന്നുള്ള ജീവിതം ആസ്വദിക്കാനുള്ളതാണ് എന്ന് മനസിലാക്കുന്നു. അതിനായി, നീലാജ്ജനനും, ജോര്‍ജും, അനിലനും, കൃത്യമായ ആസൂത്രണത്തോടെ ഒരു യാത്ര പുറപ്പെട്ടു. മറ്റൊരു സുഹൃത്തിന്റെ ആഡംബര റിസോര്‍ട്ടിലാണ് ഇവര്‍ എത്തിയത്. അന്ന് മുതല്‍ ഇവര്‍ അടിച്ചു പൊളിജീവിതം ആരംഭിച്ചു.അന്നത്തെ ആഘോഷത്തിമിര്‍പ്പിനൊടുവില്‍, എല്ലാവരെയും ഞെട്ടിച്ച, ക്രൂരമായ ഒരു കൊലപാതകം നടന്നു തുടര്‍ന്നുണ്ടായ പോലീസിന്റെ വിശദമായ അന്വേഷണത്തില്‍, ഞെട്ടിക്കുന്ന സംഭവ പരമ്പരകളാണ് വെളിപ്പെട്ടത്.
നീലാജ്ജനനായി അധ്യാപകന് തന്നെയായ രതികുമാറും, ജോര്‍ജിനെ, പ്രമുഖ നടന് ജോജന്‍ കാഞ്ഞാണിയും, അനിലനെ, പ്രമുഖ നിര്‍മാതാവ് സജീവ് മാധവും അവതരിപ്പിക്കുന്നു. കേരള വിഷ്യല്‍ സൈനിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയ്ക്കായി കഥ എഴുതുന്നത് കപിലാണ്. തിരക്കഥ – ഗോപു പരമശിവന്, ഡിഒപി – ഷാജി അന്നക്കര, എഡിറ്റര്‍ – ജയചന്ദ്ര കൃഷ്ണ, ഗാനങ്ങള്‍- ശങ്കരന് തിരുമേനി, ഫിറോസ് വെളിയംകോട്, രതികുമാര്‍ ടി.ആര്, അക്ബര്‍ കുഞ്ഞിമോന്, സംഗീതം- ഷിബു ആന്റണി, നൗഫല്‍ നാസര്‍, ആലാപനം -സുല്‍ഫിക്, ഷിബു ആന്റണി, പ്രിന്‍സ് മഞ്ഞളി, അമല്‍ദേവ്, ദക്ഷിണ ബിജു, നിസാം അലി, പ്രസീദ മനോജ്, പിആര്‍ഒ- അയ്മനം സാജന്.
ഗിരീഷ് പെരിഞ്ചേരി, കല്യാണി, നിമിഷ, അജീഷ് സുകുമാരന്‍, സൈലു ചാപ്പി, ഇഷാക്ക് കാളികാവ്, സാന്ദ്രപ്രസാദ്, ഐശ്വര്യ പ്രവീണ്‍, റീറേഷ്, ജോബിന് ജോസ്,ഷക്കീര്‍, ഷൈക്ക് ഫെബിന്, അമന്, ജയ്സര് സേവ്യര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: