തിരുവനന്തപുരം : കേരള പോലീസ് സേനയില്‍ ലിംഗ വിവേചനമുണ്ടാക്കുന്ന വിധത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് അത്തരത്തിലുള്ള സമീപനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി. വിജയന് മുന്‍ ഡിജിപി ആര്. ശ്രീലേഖ സ്വകാര്യ മാധ്യമത്തിന് മുമ്പാകെ നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.
സംസ്ഥാന പോലീസ് സര്‍വീസില്‍ ഇരിക്കുമ്പോള്‍ അപമാനം സഹിക്കേണ്ടി വന്നു. ലിംഗ വിവേചനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍. ശ്രീലേഖയുടെ പരാമര്‍ശം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നോയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചത്.
എന്നാല്‍ ശ്രീലേഖ സര്‍ക്കാരിനെതിരായി ഒന്നും പറഞ്ഞിട്ടില്ല. സര്‍വ്വീസില്‍ ഇരിക്കേ സംഭവിച്ചത് എന്താണെന്ന് അവര്‍ തന്നെ വ്യക്തത വരുത്തണം. സര്‍വീസിലിരിക്കുമ്പോള്‍ ഇതുസംബന്ധിച്ച് ഒരു അവരൊരു പരാതിയും തന്നോട് പറഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അത്തരം സമീപനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ആര് ശ്രീലേഖ ഒരു സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തിലെ പല പരാമര്‍ശങ്ങളും വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. സേനയില്‍ ലൈംഗിക ചൂഷണം നടക്കുന്നുവെന്നും മുന്‍ ഡിഐജി ഒരു വനിതാ എസ്ഐയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. സേനയിലെ വനിതാ ഓഫീസര്‍മാര്‍ പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ നേരിടുന്നുവെന്നും പുരുഷമേധാവിത്വമുള്ള പോലീസ് സംവിധാനത്തില്‍ നിന്ന് മാനസികസമ്മര്‍ദ്ദം സഹിക്കാനാവാതെ പലരും രാജി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീലേഖ അറിയിച്ചു.
മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കര്‍ ആത്മകഥ എഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെയാണെന്നും മുഖ്യമന്ത്രി സഭയില്‍ മറുപടി നല്കി. നജീബ് കാന്തപുരം എംഎല്‍എയുടെ ചോദ്യത്തിന് അനുമതി തേടിയിട്ടില്ലെന്ന ഒറ്റവരി ഉത്തരമായാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. സ്വപ്ന സുരേഷിന്റെ ഭര്‍ത്താവിന് കെ ഫോണ്‍ പദ്ധതിയില്‍ ജോലി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം ഉത്തരം നല്കി.
സംസ്ഥാനത്ത് ശിവശങ്കറിന്റെ ആത്മകഥ പുറത്തുവന്നതും അതിനു പിന്നാലെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളും വിവാദമായിട്ടും മുഖ്യമന്ത്രി അതില്‍ പ്രതികരിക്കാനില്ലാതെ ഒഴിഞ്ഞു നില്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: