ഷിമോഗ: ബജ്രംഗ്ദള് പ്രവര്‍ത്തകനായ ഹര്‍ഷയുടെ ജിഹാദി കൊലപാതകത്തിനെതിരെ ജനരോഷം ആളിക്കത്തുന്നു.
ജനങ്ങള്‍ പലയിടത്തും അക്രമാസക്തരായി. ബിബി റോഡിലെ ചില പച്ചക്കറിക്കടകള്‍ തകര്‍ത്തു. ഏതാനും വാഹനങ്ങള്‍ അഗ്നിക്കിരയായി. ഹര്‍ഷയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയുടെ ഭാഗമായി പലയിടത്തും കല്ലേറുണ്ടായി. ഇതേട തുടര്‍ന്ന് ഷിമോഗയില്‍ 144 പ്രഖ്യാപിച്ചു.
ഐജി മുരുഗന് ബിബി റോഡിലെത്തി കടകള്‍ സന്ദര്‍ശിച്ചു. സീഗെഹട്ടിയില്‍ ചില വാഹനങ്ങള്‍ കത്തിച്ചതിനെതുടര്ന്ന് അഗ്നിശമനസേനാംഗങ്ങള്‍ വന്ന് തീ കെടുത്തി. ഷിമോഗ ഡപ്യൂട്ടി കമ്മീഷണര്‍ സെല്‍വമണി ആര് ആണ് 144 പ്രഖ്യാപിച്ചത്. ‘പൊതുവേ അന്തരീക്ഷം ശാന്തമാണ്. ക്രമസമാധാന പാലനത്തിന് ലോക്കല്‍ പൊലീസിനെയും റാപിഡ് ആക്ഷന്‍ ഫോഴ്സിനെയും വിന്യസിച്ചിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഹര്‍ഷയുടെ മൃതദേഹം കനത്ത പൊലീസ് കാവലില്‍ വീട്ടിലേക്ക് കൊണ്ടുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: