ബംഗളൂരു: കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ ടിപ്പുവിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സ്മൈലി ഇമോജി ഇട്ടതിന് യുവാവിനെ ഒരു സംഘം ആക്രമിച്ചു. പ്രകാശ് ലോനാരെ എന്ന യുവാവ് ടിപ്പുവിനെ കുറിച്ചുള്ള ഒരു പോസ്റ്റില്‍ ‘സ്മൈലി ഇമോജി’ കമന്റ് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായി 20 പേരടങ്ങുന്ന സംഘമാണ് പ്രകാശിനെ ആക്രമിച്ചത്. മാധ്യമപ്രവര്ത്തകന് ചിരു ഭട്ടാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ഹിജാബ് നിരോധനത്തെ എതിര്‍ക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ ശിവമോഗയിലെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ 26 കാരനായ ഹര്‍ഷ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രകാശിന് നേരെ ആക്രമണം ഉണ്ടായത്.
ക്രൂരമായി പരിക്കേറ്റ പ്രകാശിനെ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക എം.എല്‍.എ വീരണ്ണ ചരന്തിമഠവും രാഷ്ട്രീയ ഹിന്ദു സേന മേധാവി പ്രമോദ് മുത്തലിക്കും ഞായറാഴ്ച അദ്ദേഹത്തെ സന്ദര്‍ശിച്ചു. പ്രതികള്‍ക്കെതിരെ ബാഗല്‍കോട്ട് സിറ്റി സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: