Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടതികളിലെ ഇ-ഫയലിങ്ങിനെതിരെ അഭിഭാഷകര്‍, പതിനായിരത്തോളം ഗുമസ്തന്‍മാർക്ക് തൊഴില്‍ നഷ്ടമാവുമെന്ന് അഡ്വക്കേറ്റ്‌സ് ക്ലര്‍ക്‌സ് അസോസിയേഷന്‍

സാങ്കേതിക പരിജ്ഞാനമില്ലാത്തതിനാല്‍ വളരെ പ്രയാസപ്പെട്ട് മണിക്കൂറുകളെടുത്താണ് ഇ-ഫയലിങ് നടത്താനാകുന്നതെന്ന് കോടതി ജീവനക്കാര്‍ പറയുന്നു. വൈദ്യുതി തടസം, നെറ്റ് പ്രശ്‌നം എന്നിവയും ഇ-ഫയലിങിനെ കാര്യമായി ബാധിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2022, 12:06 pm IST
in Kerala

തൃശ്ശൂര്‍: കോടതികളില്‍ ഇ-ഫയലിങ് സംവിധാനം നിര്‍ബന്ധമാക്കിയതിനെതിരെ അഭിഭാഷകര്‍ രംഗത്ത്. കോടതികളില്‍ ഹര്‍ജികളും അപ്പീലുകളുമെല്ലാം ഓണ്‍ലൈനിലൂടെയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തിലാക്കിയ ഇ-ഫയലിങ് കൂടുതല്‍ ആഴത്തിലുള്ള വിശകലനങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്ന് അഭിഭാഷകര്‍ പറയുന്നു. അഭിഭാഷകര്‍ക്ക് സാമ്പത്തികവും സാങ്കേതികവിദ്യാപരവുമായ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന സംവിധാനം ജനങ്ങളെ തന്നെയാണ് കൂടുതലായും ബാധിക്കുന്നത്.  

പെറ്റിക്കേസടക്കം ഇ-ഫയലിങ് നടത്തേണ്ടി വരുന്നത് അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഇ-ഫയലിങ് വന്നപ്പോള്‍ അഭിഭാഷകര്‍ ഫയല്‍ ചെയ്യുന്നതിനുള്ള തങ്ങളുടെ ഓരോ വക്കാലത്ത് അന്യായം, പത്രിക, ഹര്‍ജി, എതിര്‍ സത്യവാങ്മൂലം, അസല്‍ ഹര്‍ജി തുടങ്ങിയവയും ഓരോ പ്രമാണങ്ങളും പ്രത്യേകമായി സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. ഇതിനുവേണ്ടി വരുന്ന സാങ്കേതികമായ പ്രശ്നങ്ങളും അതു നിമിത്തം വേണ്ടി വരുന്ന അനാവശ്യമായ അധിക സമയവും കോടതികളിലെ സെര്‍വറുകളുടെ ശേഷിക്കുറവും ഇ-ഫയലിങിന്റെ പ്രധാന പ്രശ്‌നങ്ങളാണെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.  

സാങ്കേതിക പരിജ്ഞാനമില്ലാത്തതിനാല്‍ വളരെ പ്രയാസപ്പെട്ട് മണിക്കൂറുകളെടുത്താണ് ഇ-ഫയലിങ് നടത്താനാകുന്നതെന്ന് കോടതി ജീവനക്കാര്‍ പറയുന്നു. വൈദ്യുതി തടസം, നെറ്റ് പ്രശ്‌നം എന്നിവയും ഇ-ഫയലിങിനെ കാര്യമായി ബാധിക്കുന്നുണ്ട്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കവിഭാഗത്തിലുള്ള അഭിഭാഷകരും സാങ്കേതികവിദ്യാ ശേഷിയില്‍ പിന്നോക്കം നില്‍ക്കുന്ന പ്രായം കൂടിയവരും അല്ലാത്തവരുമായ അഭിഭാഷകരും ഇ-ഫയലിങ് സംവിധാനത്തില്‍ പുറന്തള്ളപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്.

ഇ-ഫയലിങ് നടത്തുവാന്‍ വളരെയധികം സമയം ചെലവഴിക്കേണ്ടി വരുന്നുണ്ട്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് ഇത് കാരണമാകുന്നുണ്ടെന്ന് അഭിഭാഷകര്‍ പറയുന്നു. ഇപ്പോഴത്തെ ഇ-ഫയലിങ് സംവിധാനം അഭിഭാഷകരുടെ കേസ് ഫയല്‍ ചെയ്യുന്നതിനുള്ള ചെലവ്   വര്‍ധിപ്പിക്കും. സമൂഹത്തിന്റെ മേലേക്കിടയിലുള്ളവര്‍ അവരുടെ ചെലവുകള്‍ വര്‍ധിക്കുമ്പോള്‍ അത് ജനങ്ങളുടെ ചുമലിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. കേസിലെ ഇ-ഫയലിങ് ഉണ്ടാക്കുന്ന അഭിഭാഷകരുടെ അധിക ചെലവ് ജനങ്ങളുടെ തലയില്‍ തന്നെ വരുമെന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്.  

ഇ-ഫയലിങ്ങ് കൂടുതല്‍ അഭിഭാഷക സൗഹൃദമാവേണ്ടതുണ്ട്. കോടതിയില്‍ നേരില്‍ കൊണ്ടു പോയി കേസ് ഫയല്‍ ചെയ്യുമ്പോഴുണ്ടാവുന്ന നേട്ടങ്ങള്‍ കൂടി ലഭിക്കുന്ന രീതിയില്‍ ഇ-ഫയലിങ് രീതി പരിഷ്‌കരിക്കണം. ഇ-ഫയലിങ് നടത്താന്‍ ശേഷിയും സാഹചര്യവുമുള്ള അഭിഭാഷകര്‍ക്ക് അപ്രകാരം ചെയ്യുന്നതിനും അതിനുള്ള ശേഷിയും സാഹചര്യവും ഇല്ലാത്ത അഭിഭാഷകര്‍ക്ക് മുമ്പുള്ളതു പോലെ കടലാസുകളില്‍ തങ്ങളുടെ കേസുകള്‍ ഫയല്‍ ചെയ്യുന്നതിനും അവസരം നല്‍കുകയാണ്  ചെയ്യേണ്ടതെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇ-ഫയലിങ് നിര്‍ബന്ധമാക്കുന്നതോടെ സംസ്ഥാനത്തെ പതിനായിരത്തോളം വക്കീല്‍ ഗുമസ്തന്‍മാര്‍ക്കാണ് തൊഴില്‍ നഷ്ടമാവുകയെന്ന് കേരള അഡ്വക്കേറ്റ്‌സ് ക്ലര്‍ക്‌സ് അസോസിയേഷന്‍ പറയുന്നു.  

ന്യൂനതകള്‍ പരിഹരിക്കുന്നത് വരെ ഇ-ഫയലിങ്ങ് പിന്‍വലിക്കണമെന്നാണ് അഭിഭാഷകര്‍ ആവശ്യപ്പെടുന്നത്. അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും ഇ-ഫയലിങ്ങില്‍ മതിയായ അവബോധം ലഭിച്ചിട്ടില്ല. പരിജ്ഞാനം ഉണ്ടാകുന്നതു വരെ കീഴ്‌ക്കോടതികളില്‍ ഇ-ഫയലിങ്ങ് നിര്‍ബ്ബന്ധമാക്കരുത്. ഇ-ഫയലിങ്ങ് പല പ്രാവശ്യം നടത്തിയിട്ടും കേസുകള്‍ കോടതി സെര്‍വറുകളില്‍ എത്തുന്നില്ലെന്ന് അഭിഭാഷകര്‍ പറയുന്നു. പോരായ്‌മകള്‍ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ നടക്കുന്നില്ല. അഫിഡവിറ്റുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ നേരത്തെ ഫയല്‍ ചെയ്ത കേസുകള്‍ നിരസിക്കാത്തതിനാലാണ് പോരായ്‌മകള്‍ പരിഹരിക്കാനാവാത്തത്. ദിവസങ്ങളോളം പലവിധത്തില്‍ ശ്രമിച്ചിട്ടും ഇ-ഫയലിങ്ങ് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്നില്ലെന്ന് അഭിഭാഷകര്‍ പറയുന്നു.

Tags: courtE-Filing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞാൻ ഗാന്ധിജി അല്ല; എന്നെ തൂക്കിക്കൊന്നോളൂ, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലം, കോടതിയിൽ ചെന്താമരയുടെ വെല്ലുവിളി

Kerala

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

India

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

Kerala

ക്ഷേത്രകാര്യങ്ങളില്‍ കോടതി അമിതമായി ഇടപെടുന്നെന്ന് വിമര്‍ശിച്ച് മന്ത്രി കെ. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.