മംഗലാപുരം: ഹിജാബ് നിരോധനത്തിനേയും ഏകീകൃത യൂണിഫോം സംവിധാനത്തേയും അനുകൂലിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട യുവാവിനെ മതതീവ്രവാദികള്‍ വെട്ടിക്കൊന്നു. കര്‍ണാടക ഷിമോഗ സ്വദേശി ഹര്‍ഷയാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 9.30 ഓടെയാണ് അക്രമണം ഉണ്ടായത്. സമീപത്തുള്ള മഗ് ഗാന് ജില്ലാ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തെ തുടര്‍ന്ന് ഷിമോഗയില്‍ കളക്ടര്‍ 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കി. സംഭവത്തില്‍ വിശദഅന്വേഷണം നടന്നുവരുകയാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ നാഗേന്ദ്ര വ്യക്തമാക്കി.
കേസന്വേഷണത്തിന് സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചതായും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. കര്‍ണാടക മുഖ്യമന്ത്രി ബസരാജ ബൊമ്മെ കേസ് അന്വേഷണത്തിലെ പുരോഗതി വിലയിരുത്തി. കൊലപാതകത്തില്‍ അഞ്ചോളം പേര് പങ്കെടുത്തിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: