ന്യൂദല്‍ഹി: വോട്ടുബാങ്കിനുവേണ്ടി തീവ്രവാദികളോട് മൃദു സമീപനം സ്വീകരിക്കുന്ന രാഷ്ട്രീയക്കാരുണ്ടെന്നും ഇത് രാഷ്ട്രസുരക്ഷയ്ക്ക് അങ്ങേയറ്റം ഭീഷണിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2008 ലെ അഹമ്മദാബാദ് സ്ഫോടനക്കേസിനെക്കുറിച്ച് ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ടു ദിവസം മുമ്പ് അഹമ്മദാബാദ് സ്ഫോടനത്തിലെ പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് നിങ്ങള്‍ കണ്ടു.
ഇന്ത്യക്കാരായ ഞങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ചവരെ കോടതി ശിക്ഷിച്ചു. നിരവധി ഭീകരര്‍ക്ക് വധശിക്ഷ ലഭിച്ചു. ഇന്ന് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം തീവ്രവാദികളോട് അനുഭാവം പുലര്‍ത്തുന്നതിനാലാണ് ഈ കേസ് ഞാന്‍ പ്രത്യേകം പരാമര്‍ശിക്കുന്നത്. വോട്ടുബാങ്കിനുവേണ്ടി ഈ രാഷ്ട്രീയപാര്‍ട്ടികള്‍ തീവ്രവാദികളോട് മൃദുസമീപനം സ്വീകരിക്കുന്നു. ഇത് രാഷ്ട്രത്തിന്റെ സുരക്ഷയ്ക്ക് അങ്ങേയറ്റം അപകടകരമാണ്, അതുകൊണ്ടാണ് ഓരോ ഇന്ത്യക്കാരനും ഇക്കാര്യം തീര്‍ച്ചയായും അറിയണമെന്ന് പറയാന്‍ കാരണം. 2008ലെ അഹമ്മദാബാദ് സ്ഫോടനത്തിലെ ബോംബുകള്‍ സൈക്കിളിലാണ് സ്ഥാപിച്ചത്.
അത് യാദൃച്ഛികമായി എസ്പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ്. ഗുജറാത്ത് സ്ഫോടനങ്ങള്‍ രണ്ട് തരത്തിലാണ് നടത്തിയത്. സാധാരണക്കാര്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന സ്ഥലങ്ങള്‍ക്ക് സമീപം സൈക്കിളുകളിലായിരുന്നു ആദ്യ സ്ഫോടനങ്ങളിലെ എല്ലാ ബോംബുകളും സ്ഥാപിച്ചത്. ഞാന്‍ വളരെ ആശ്ചര്യപ്പെടുന്നു, എന്തുകൊണ്ടാണ് അവര്‍ സൈക്കിളുകള്‍ ഉപയോഗിച്ചത്. രണ്ട് മണിക്കൂറിന് ശേഷം ഇരകളുടെ ബന്ധുക്കളെ കൊല്ലാന്‍, ഒരു ആശുപത്രിക്ക് സമീപം
ഒരു കാര്‍ പാര്‍ക്ക് ചെയ്തു, ഒരു ആശുപത്രിയില്‍ സ്ഫോടനം ഉണ്ടായത് ഇതാദ്യമായിരിക്കാം. നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു.സമാജ്വാദി പാര്‍ട്ടി സംസ്ഥാനം ഭരിക്കുന്ന സമയത്താണ് 2006ല്‍ സങ്കട മോചക് മന്ദിര്‍ ഉള്‍പ്പെടെ കാശിയില്‍ ബോംബ് സ്ഫോടനം നടന്നത്.
2013ല്‍ എസ്പി വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ കാശിയിലെ സ്ഫോടനക്കേസിലെ പ്രതികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഇത് അംഗീകരിക്കാനാകുമോ? ഇത്തരക്കാര്‍ക്ക് ഒരവസരം കൊടുക്കണോ? അദ്ദേഹം ചോദിച്ചു. 2008ലെ അഹമ്മദാബാദ് സ്ഫോടനക്കേസിലെ 38 പ്രതികള്‍ക്ക് പ്രത്യേകകോടതി ശിക്ഷ വിധിച്ച് രണ്ടു ദിവസങ്ങള്‍ക്കുശേഷമാണ് മോദിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: