Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാളെ സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കും; അമ്പത് ശതമാനവും ‘അണ്‍ഫിറ്റ്’; വിദ്യാലയങ്ങള്‍ സജ്ജമാക്കാതെ ഭരണകൂടം

47 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇന്ന് സ്‌കൂളുകളിലേക്ക് എത്തുന്നത്. സ്‌കൂള്‍ ബസുകള്‍ അധികവും കട്ടപ്പുറത്താണ്. രണ്ടു വര്‍ഷമായി ഓടാതെ കിടക്കുന്ന വാഹനങ്ങള്‍ ഏറ്റവും കുറഞ്ഞത് അരലക്ഷം രൂപയില്ലാതെ നിരത്തിലിറക്കാനാകില്ല. പിടിഎ സജീവമായ സ്ഥലങ്ങളില്‍ മാത്രമാണ് ബസ് ചലഞ്ചിലൂടെയൊക്കെ സ്‌കൂള്‍ വാഹനങ്ങള്‍ നന്നാക്കി നിരത്തിലിറക്കിയത്. നാലും അഞ്ചും വാഹനങ്ങള്‍ ഉള്ളിടത്ത് പകുതി മാത്രമാണ് പലയിടത്തും പ്രവര്‍ത്തന സജ്ജമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2022, 08:37 pm IST
inKerala

തിരുവനന്തപുരം: രണ്ട് വര്‍ഷത്തിനുശേഷം നാളെ സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കും. പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള മുഴുവന്‍ ക്ലാസ്സുകളും ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. എന്നാല്‍ സംസ്ഥാനത്തെ 50 ശതമാനത്തോളം സ്‌കൂളുകളും കുട്ടികളെ ക്ലാസ്സുകളിലെത്തിക്കാന്‍ പൂര്‍ണ സജ്ജമല്ല. കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്ത സ്‌കൂളുകള്‍ നിരവധി. സ്‌കൂള്‍ ബസുകളും അമ്പത് ശതമാനത്തോളം കട്ടപ്പുറത്ത്. ഒപ്പം കുട്ടികള്‍ക്ക് ആവശ്യമായ ബഞ്ചും ഡസ്‌കും ഇല്ലാത്ത സ്‌കൂളുകളും.

47 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇന്ന് സ്‌കൂളുകളിലേക്ക് എത്തുന്നത്. സ്‌കൂള്‍ ബസുകള്‍ അധികവും കട്ടപ്പുറത്താണ്. രണ്ടു വര്‍ഷമായി ഓടാതെ കിടക്കുന്ന വാഹനങ്ങള്‍ ഏറ്റവും കുറഞ്ഞത് അരലക്ഷം രൂപയില്ലാതെ  നിരത്തിലിറക്കാനാകില്ല. പിടിഎ സജീവമായ സ്ഥലങ്ങളില്‍ മാത്രമാണ് ബസ് ചലഞ്ചിലൂടെയൊക്കെ സ്‌കൂള്‍ വാഹനങ്ങള്‍ നന്നാക്കി നിരത്തിലിറക്കിയത്. നാലും അഞ്ചും വാഹനങ്ങള്‍ ഉള്ളിടത്ത് പകുതി മാത്രമാണ് പലയിടത്തും പ്രവര്‍ത്തന സജ്ജമാക്കിയത്. കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസൊക്കെ പ്രഖ്യാപിച്ചുവെങ്കിലും ഗ്രാമീണ മേഖലയില്‍ മാത്രമല്ല നഗരപ്രദേശങ്ങളില്‍ പോലും അത് ഫലവത്താകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സ്‌കൂള്‍ വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ കുട്ടികളെ സ്‌കൂളുകളിലേക്ക് അയയ്‌ക്കാനാകില്ലെന്ന നിലപാടെടുത്ത രക്ഷിതാക്കളും ഉണ്ട്.

സ്വകാര്യ സ്‌കൂളുകളിലും സ്‌കൂള്‍ ബസ് സംബന്ധിച്ച് വലിയ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. സ്‌കൂള്‍ അടയ്‌ക്കാന്‍ 30 ദിവസം മാത്രമാണ് ഉള്ളത്. അതിനുമാത്രമായി ലക്ഷങ്ങള്‍ മുടക്കി സ്‌കൂള്‍ വാഹനങ്ങള്‍ നന്നാക്കിയാലും അവധികഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് വാഹനങ്ങള്‍ വീണ്ടും വര്‍ക്ക്‌ഷോപ്പുകളില്‍ എത്തിക്കേണ്ടി വരും. അതിനാല്‍ അധികം സ്വകാര്യ സ്‌കൂളുകളും വാഹനങ്ങള്‍ ഉണ്ടാകില്ലെന്ന് രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളില്‍ എട്ടുകിലോമീറ്റര്‍ ദൂരത്തിലേക്ക് കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസിന് 20 ദിവസത്തേക്ക് ഒരുകുട്ടിക്ക് നല്‍കിയിരിക്കുന്ന നിരക്ക് 6000 രൂപയാണ്. 20 വിദ്യാര്‍ഥികളുള്ള ഒരു ബസിന്റെ നിരക്കാണിത്. പല സ്വകാര്യസ്‌കൂളുകളും ഓണ്‍ലൈന്‍ ക്ലാസുകളും അവസാനിപ്പിക്കുകയാണ്. ഇതോടെ ജോലിയുള്ള രക്ഷിതാക്കള്‍ മക്കളെ എങ്ങനെ സ്‌കൂളിലെത്തിക്കുമെന്ന ആശങ്കയിലാണ്.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത കെട്ടിടങ്ങള്‍ ഉള്ള സര്‍ക്കാര്‍ സ്‌കൂളുകളും നിരവധിയാണ്. പുതുതായി കൂടുതല്‍ കുട്ടികള്‍ എത്തിയതോടെ മതിയായ ക്ലാസ്സുമുറികള്‍ ഇല്ല എന്ന വിവരം രേഖാമൂലം വിദ്യാഭ്യാസ ഓഫീസര്‍മാരെ അറിയിച്ചിട്ടുണ്ട്. താത്കാലിക ഫിറ്റ്‌നസില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിങ്ങള്‍ ഉള്ള സ്‌കൂളുകളും നിരവധിയുണ്ട്. തലസ്ഥാനത്തെ നഗരാതിര്‍ത്തിയില്‍ ഉള്ള സ്‌കൂളില്‍ രണ്ട് വര്‍ഷത്തെ പ്രവേശനം നേടിയവര്‍ അടക്കം 1062 കുട്ടികളാണ് ഉള്ളത്. എന്നാല്‍ 750 പേര്‍ക്ക് ഇരിക്കാനുള്ള ബഞ്ചും ഡസ്‌കും മാത്രമാണ് ഉള്ളത്. ഷിഫ്റ്റ് സംവിധാനം സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനാല്‍ പകുതി കുട്ടികളെ എത്തിച്ച് ക്ലാസ്സ് നടത്താനുമാകില്ല. പ്രീെ്രെപമറി ക്ലാസ്സുകളിലെത്തുന്ന കുട്ടികള്‍ക്ക് ഇരിക്കാന്‍ മതിയായ കസേരകള്‍ പോലും പല സ്‌കൂളുകളിലും ഇല്ല. അക്കാര്യം വിദ്യാഭ്യാസ വകുപ്പില്‍ അറിയിച്ചപ്പോള്‍ പരമ്പ് വാങ്ങി തറയില്‍ ഇരുത്താനാണ് നിര്‍ദേശം നല്‍കിയതെന്ന് അധ്യാപകര്‍ പറയുന്നു.

Tags: keralaകേരള സര്‍ക്കാര്‍schools
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.