Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിമര്‍ശിക്കും മുന്‍പ് ആരിഫ് മുഹമ്മദ്ഖാനെ അറിയൂ- ഷാബാനു കേസില്‍ കേന്ദ്രമന്ത്രിപദം വലിച്ചെറിഞ്ഞ ആദര്‍ശവാദി; ഇസ്ലാം പരിഷ്‌കരണവാദി

പിണറായി സര്‍ക്കാരുമായി കൊമ്പുകോര്‍ക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ്മുഹമ്മദ്ഖാനെതിരെ ചെളിവാരിയെറിയുന്ന കേരളത്തിലെ രാഷ്‌ട്രീയക്കാര്‍ പക്ഷെ കേന്ദ്രമന്ത്രി പദം വലിച്ചെറിഞ്ഞ ആദര്‍ശവാദിയായ ആരിഫ്ഖാനെ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2022, 07:42 pm IST
in India
ഗ്രൂപ്പ് ഫോട്ടോയില്‍ കേന്ദ്രമന്ത്രിയായിരുന്ന യുവാവായ ആരിഫ് മുഹമ്മദ് ഖാന്‍ (ഇടത്തേയറ്റം) പ്രധാനമന്ത്രി രാജീവ് ഗാന്ധി (വലത്തേയറ്റം)

ഗ്രൂപ്പ് ഫോട്ടോയില്‍ കേന്ദ്രമന്ത്രിയായിരുന്ന യുവാവായ ആരിഫ് മുഹമ്മദ് ഖാന്‍ (ഇടത്തേയറ്റം) പ്രധാനമന്ത്രി രാജീവ് ഗാന്ധി (വലത്തേയറ്റം)

തിരുവനന്തപുരം: പിണറായി സര്‍ക്കാരുമായി കൊമ്പുകോര്‍ക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ്മുഹമ്മദ്ഖാനെതിരെ ചെളിവാരിയെറിയുന്ന കേരളത്തിലെ രാഷ്‌ട്രീയക്കാര്‍ പക്ഷെ കേന്ദ്രമന്ത്രി പദം വലിച്ചെറിഞ്ഞ ആദര്‍ശവാദിയായ ആരിഫ്ഖാനെ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല.

ഖജനാവിലെ പണമെടുത്ത് ഗവര്‍ണര്‍ മൂന്നാര്‍ സന്ദര്‍ശിച്ചു എന്നാണ് മുന്‍മന്ത്രി എം.എം. മണി പുച്ഛിച്ചത്. ഗവര്‍ണര്‍ ഇസ്ലാം മത വിശ്വാസിയല്ലെന്നാണ് മുസ്ലിംലീഗ് കഴിഞ്ഞ ദിവസം ആരോപിച്ചത്. 17 സ്റ്റാഫുകളുമായി ഗവര്‍ണര്‍ മന്ദിരത്തില്‍ സുഖിക്കുന്ന വ്യക്തിയായാണ് സിപി ഐ നേതാവ് കാനം രാജേന്ദ്രന്‍ ആരിഫ് മുഹമ്മദ്ഖാനെക്കുറിച്ച് വര്‍ണ്ണിച്ചത്. കഴിഞ്ഞ ദിവസം ബിജെപി നേതാവ് എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞതുപോലെ ആരിഫ് മുഹമ്മദ് ഖാനോട് കളിക്കിറങ്ങും മുന്‍പ്  പിണറായി ഇഎംഎസിനെ പഠിക്കണം എന്ന് പറഞ്ഞതാണ് ശരി. ഷബാനു കേസില്‍  വ്യക്തമായ നിലപാട് സ്വീകരിച്ച് രാജീവ് മന്ത്രി സഭയില്‍ രാജിവെച്ച ആരീഫിനെ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ആദര്‍ശ പുരുഷന്‍ എന്നാണ് ഇഎംഎസ് അന്ന് വിശേഷിപ്പിച്ചത്.

ആരിഫ് മുഹമ്മദ് ഖാന്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോഴാണ് ഷാ ബാനു കേസ് വരുന്നത്.   മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ഷാബാനു 1978ല്‍ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി. വിവാഹമോചനത്തിന് ശേഷം തനിക്ക് ഭര്‍ത്താവ് ചെലവിന് നല്‍കണമെന്നാവശ്യപ്പെട്ട് ഷാ ബാനു സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഷാ ബാനുവിന് ജീവനാംശം നല്‍കാന്‍ സുപ്രീംകോടതി വിധിച്ചു. ഇന്ത്യയില്‍ ആദ്യമായാണ്  വിവാഹമോചനം നേടിയ ഒരു മുസ്ലിം സ്ത്രീക്ക് ജീവനാംശം നല്‍കണമെന്ന ചരിത്ര വിധി ഉണ്ടായത്. എന്തിനും ഏതിനും സ്ത്രീയെ മൊഴിചൊല്ലാമെന്ന സ്ഥിതി മാറ്റിമറിക്കുന്ന വിധി.  

പക്ഷെ മുസ്ലിം സമുദായത്തില്‍ നിന്നും വിധിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നുവന്നു. ഈ സുപ്രിംകോടതി വിധി ഖുറാന്‍ നിയമങ്ങള്‍ക്ക് എതിരാണെന്ന വ്യാഖ്യാനം മുസ്ലിം പണ്ഡിതര്‍ ഉയര്‍ത്തി. മുഖം രക്ഷിക്കാന്‍ രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ് ഒരു വളഞ്ഞ വഴി കണ്ടെത്തി. വിവാഹമോചനം നേടിയ സ്ത്രീക്ക് സ്ത്രീയുടെ ബന്ധുക്കളോ അതല്ലെങ്കില്‍ വഖഫ് ബോര്‍ഡോ ചെലവിന് കൊടുക്കണമെന്ന രീതിയില്‍ കോണ്‍ഗ്രസ് ഒരു നിയമം കൊണ്ടുവന്നു. മുസ്ലിം പേഴ്‌സണല്‍ ലോ ബില്‍ (മുസ്ലിം വ്യക്തിഗത നിയമ ബില്‍). മുസ്ലിം സ്ത്രീക്ക് ചെലവിനുള്ള പണം മൊഴിചൊല്ലിയ ഭര്‍ത്താവില്‍ നിന്നും കിട്ടാനുള്ള മാര്‍ഗ്ഗമാണ് ഇത് വഴി കോണ്‍ഗ്രസ് അടച്ചുകളഞ്ഞത്. കവിയും നോവലിസ്റ്റുമായ മകരന്ദ് പരാഞ്ജ്‌പേ അന്ന് പറഞ്ഞത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വ്യാജമതേതരമുഖം വെളിവായി എന്നാണ്. പ്രമുഖ അഭിഭാഷകനായ രാംജെത് മലാനി പറഞ്ഞത് ന്യൂനപക്ഷ പ്രീണനത്തിനായി നടത്തിയ പിന്തിരിപ്പന്‍ പരിഷ്‌കരണ വിരോധം എന്നാണ്. ഉല്‍പതിഷ്ണുവായ ആരിഫ് ഖാന് ഇത് സഹിക്കാവുന്നതില്‍ അധികമായിരുന്നു. അദ്ദേഹം ഈ നീക്കത്തെ ശക്തിയുക്തം എതിര്‍ത്തു. രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിട്ട് കൂടി ഇദ്ദേഹം കേന്ദ്ര മന്ത്രിസ്ഥാനവും വലിച്ചെറിഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്‌ക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥി നേതാവായാണ് ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ചത്. അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയനില്‍ 1972-73 കാലത്ത് പ്രസിഡന്‍റായിരുന്നു. അതിന് മുമ്പിലത്തെ വര്‍ഷം സെക്രട്ടറിയായിരുന്നു. 26ാം വയസ്സില്‍ ഉത്തര്‍പ്രദേശില്‍ നിന്നും നിയമസഭാ അംഗമായി മാറി. പിന്നീട് ജനതാദളില്‍ ചേര്‍ന്ന അദ്ദേഹം 1989ല്‍ ലോക്‌സഭാംഗമായി. അന്നും അദ്ദേഹം കേന്ദ്ര വ്യോമയാന-ഊര്‍ജ്ജ മന്ത്രിയായിരുന്നു. എന്നാല്‍ പിന്നീട് ജനതാദള്‍ വിട്ട് ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍(ബിഎസ്പി) ചേര്‍ന്ന അദ്ദേഹം ബഹ്‌റൈചയില്‍ നിന്നും 1998ല്‍ ലോക്‌സഭാംഗമായി. 1984 മുതല്‍ 1990 വരെ കേന്ദ്രമന്ത്രിയായിരുന്നു.

ആധുനിക വിദ്യാഭ്യാസം നേടിയ ആരിഫ് മുഹമ്മദ് ഖാന്  ഇസ്ലാമിലെ പരിഷ്‌കരണങ്ങളില്‍ താല്‍പര്യം ഏറെയായിരുന്നു. മുസ്ലിം സമുദായത്തെ പിന്തിരപ്പന്‍ മതചട്ടക്കൂടില്‍ നിന്നും മോചിപ്പിച്ച് ആധുനിക മനുഷ്യനാക്കി മാറ്റാനായിരുന്നു അദ്ദേഹം വാദിച്ചത്. മുത്തലാഖിനെ അങ്ങേയറ്റം എതിര്‍ത്ത വ്യക്തിയായിരുന്നു ഖാന്‍. മുത്തലാഖ് ചെയ്തയാള്‍ക്ക് മൂന്ന് വര്‍ഷമെങ്കിലും തടവ് ശിക്ഷ നല്‍കണമെന്ന് അദ്ദേഹം വാദിച്ചു. വിവിധ ബൗദ്ധിക സംഘടനകളിലെ സജീവാംഗമാണ്. നിരവധി പുസ്തകങ്ങള്‍ രചിച്ചു. ശാരീരികവൈകല്യമുള്ളവര്‍ക്ക് സമര്‍പ്പണ്‍ എന്ന പേരില്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്നതില്‍ ആരിഫ് മുഹമ്മദ് ഖാനും ഭാര്യ രേഷ്മ ആരിഫ് ഖാനും വ്യാപൃതരാണ്. ഇദ്ദേഹം രചിച്ച ‘വചനവും സന്ദര്‍ഭവും: ഖുറാനും സമകാലിക വെല്ലുവിളികളും’ (Text and Context: Quran and Contemporary Challenges) എന്ന 2010ല്‍ രൂപ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോഴും ബെസ്റ്റ് സെല്ലറാണ്. ഇസ്ലാമിനെയും സൂഫിസത്തെയും കുറിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചുണ്ട്.

Tags: മുത്തലാഖ്Mohammadrajiv gandhiഐഎസ്രൂപ പബ്ലിക്കേഷന്‍സ്Pinarayi Vijayanഷാ ബാനോ കേസ്ഇസ്ലാംഇസ്ലാം പരിഷ്‌കരണവാദിക്യാബിനറ്റ്വിശുദ്ധ ഖുറാന്‍ഖുറാന്‍kerala governorArif Mohammad Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.