കൊച്ചി : ഗവര്‍ണര്‍ ഭരണഘടനാപദവിയാണെന്ന് സുരേഷ് ഗോപി എംപി. അതില്‍ ആര്‍ക്കും കേറിക്കൊട്ടാനുള്ള സ്ഥാനമല്ല. ഗവര്‍ണറുടെ എല്ലാ നടപടികള്‍ക്കും തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും സുരേഷ്ഗോപി എംപി പറഞ്ഞു.
കേരളത്തില്‍ വര്‍ധിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അപലപനീയമാണ്. ആര് മരിച്ചാലും ഇല്ലാതാവുന്നത് അവരുടെ കുടുംബങ്ങള്‍ക്കാണ്. ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്. അല്ലാതെ ആയുധങ്ങള്‍ കൊണ്ടല്ല. രാഷ്ട്രീയ കൊലപാതങ്ങള്‍ക്ക് അറുതി വരുത്താന്‍ എല്ലാവരും തയ്യാറാവണം.
അതേസമയം നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, കോടതിയാണ് വിഷയത്തില്‍ അഭിപ്രായം പറയേണ്ടത്. കോടതിക്ക് ഒരിക്കലും തെറ്റ് പറ്റില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. എറണാകുളം ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ബൂത്ത് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: