ന്യൂദല്‍ഹി: അന്പത്താറു പേരുടെ ജീവനെടുത്ത അഹമ്മദാബാദ് സ്ഫോടന പരമ്പരയിലെ 38 ഭീകരര്‍ക്ക് വധ ശിക്ഷ വിധിച്ച പ്രത്യേക കോടതിവിധിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് രംഗത്ത്. വധശിക്ഷയേ വേണ്ടെന്നും അത് നിരോധിക്കണമെന്നുമാണ് ഫ്രണ്ട് ചെയര്മാന് ഒഎംഎ സലാമിന്റെ വാദം. മതനിന്ദയുടെ പേരില്‍ മനുഷ്യരെ വധിക്കുകയും അവിഹിതത്തിന്റെ പേരില്‍ സ്ത്രീകളെ കല്ലെറിഞ്ഞുകൊല്ലുകയും ചെയ്യുന്ന ഇസ്ലാമിക, ശരീയത്ത് നിയമത്തിന്റെ വക്താക്കളാണ് ഇപ്പോള്‍ വധശിക്ഷയ്ക്കെതിരെ മുറവിളി കൂട്ടൂന്നത്.
വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ലോകമാകമാനം ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ്, ഒരു പതിറ്റാണ്ടിലേറെ വിചാരണത്തടവുകാരായി ജയില്‍വാസത്തിലായിരുന്ന മുപ്പത്തിയെട്ടു പേരെ കൂട്ടക്കൊലക്ക് വിധേയമാക്കാന്‍ പ്രത്യേക കോടതി ഉത്തരവിട്ടിരിക്കുന്നതെന്ന് പിഎഫ്ഐ ന്യായീകരിക്കുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യങ്ങള്‍ക്ക് മാത്രം വധശിക്ഷ എന്ന തത്വമാണ് ഇന്ത്യന്‍ നിയമവ്യവസ്ഥ പിന്തുടരുന്നത്. ആയിരങ്ങള്‍ കൊല്ലപ്പെട്ടതും ആയിരങ്ങള്‍ക്ക് ഗുരുതര പരുക്കുകളും പറ്റിയ അനേകം സ്ഫോടന കേസുകള്‍ക്ക് സ്വതന്ത്ര ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയിലൊന്നും കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിച്ചിട്ടില്ല.
ഭരണകക്ഷിയോടും സഹകാരികളോടുമുള്ള തങ്ങളുടെ കൂറിന്റെ പ്രത്യേകാനുകൂല്യത്തില്‍ ഇതിലെ പ്രതികള്‍ യാതൊരു ക്ഷതവുമേല്‍ക്കാതെ സ്വാതന്ത്ര വിഹാരം നടത്തുന്നു. ചിലര്‍ നിയമനിര്‍മാണ സഭകളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നു. വധശിക്ഷ ഞെട്ടിപ്പിക്കുന്നതാണെങ്കിലും അപരവല്‍ക്കരണത്തിന്റെ കാലിക ചുറ്റുപാടില്‍ ഈ വിധി ഒട്ടും അത്ഭുതകരമല്ല. ഏതായാലും ഇതൊരു അന്തിമ വിധിയല്ലന്നും പിഎഫ്ഐ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: