തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പത്തിനപരിപാടിയില്‍ ഉള്‍പ്പെടുത്തി സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതം സ്കോളര്‍ഷിപ്പ് നല്കുന്നു. സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിവിധ വിഷയങ്ങളില്‍ 202021 അധ്യയന വര്‍ഷം വിജയകരമായി പഠനം പൂര്‍ത്തീകരിച്ച, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക സ്കോളര്‍ഷിപ്പ് വിതരണ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആയ https://dcescholarship.kerala.gov.in മുഖേന ഫെബ്രുവരി 21 മുതൽ മാർച്ച് അഞ്ച് വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷയുമായി ബന്ധപ്പെട്ട സംശയ ദുരീകരണത്തിന്: ഗോകുൽ ജി. നായർ- 9746969210, അനീഷ് കുമാർ. വൈ.പി- 7907052598, അഭിജിത്ത്. എ.എസ്- 6238059615, ഇ-മെയിൽ ഐ.ഡി: [email protected].
പ്രതികരിക്കാൻ ഇവിടെ എഴുതുക: