ബെംഗളൂരു: തുംകൂരിലെ ഒരു കോളെജില്‍ ഫിബ്രവരി 16 ബുധനാഴ്ച ഹിജാബ് നിരോധനത്തിനെതിരെ പ്രകടനം നടത്തിയ 10 പെണ്‍കുട്ടികള്‍ക്കെതിരെ കര്‍ണ്ണാടക പൊലീസ് കേസെടുത്തു. തുംകൂരിലെ ഗേള്‍സ് എംപ്രസ് ഗവ. പിയു കോളെജിലാണ് പെണ്‍കുട്ടികള്‍ പ്രകടനം നടത്തിയത്.
144ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനാണ് കോളെജ് പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143,145,188,149 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവനുസരിച്ച് ബുര്‍ഖയും ഹിജാബും അഴിച്ചുവെയ്ക്കാന്‍ കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും അതിന് വഴങ്ങാതെ കോളെജിന് എതിര്‍വശത്തെ റോഡില്‍ അല്ലാഹു അക്ബര്‍ എന്ന മുദ്രാവാക്യം ഉറക്കെ മുഴക്കി പ്രകടനം നടത്തുകയായിരുന്നു പെണ്‍കുട്ടികള്‍.
വീഡിയോ കാണാം:
അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് ആരും മതവസ്ത്രങ്ങള്‍ ധരിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വരരുതെന്ന് കര്‍ണ്ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വിലക്കിയിരുന്നു. പക്ഷെ കോളെജുകള്‍ ഫിബ്രവരി 16ന് തുറന്നതിന് ശേഷം മിക്ക കോളെജുകളിലും ഹിജാബും ബുര്‍ഖയും ധരിച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രതിഷേധിക്കുകയായിരുന്നു. അതിക്രമം തടയാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ കോളെജുകള്‍ തുറക്കുന്ന ദിവസം സംഘര്‍ഷ സാധ്യതയുള്ള തുംകൂര്‍ ജില്ലയില്‍ 144 വകുപ്പ് പ്രകാരം നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു. കോളെജിലും 200 മീറ്റര്‍ ചുറ്റളവിലുള്ള പരിധിയിലുമായിരുന്നു നിരോധനാഞ്ജ. എന്നാല്‍ ഇത് ലംഘിച്ച് വിദ്യാര്‍ത്ഥികള്‍ കൂട്ടംകൂടി പ്രകടനം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: