കൊച്ചി : ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്ന് കിറ്റക്സ് ഗ്രൂപ്പ് എംഡിയും പാര്‍ട്ടിയുടെ ചീഫ് കോ ഓര്‍ഡിനേറ്ററുമായ സാബു എം. ജേക്കബ്. വിളക്കണയ്ക്കല്‍ സമരത്തെ കുറിച്ച് പറയാന്‍ കോളനിയിലെ വീടുകള്‍ കയറി നടക്കുമ്പോള്‍ പതിയിരുന്ന് സിപിഎമ്മുകാര്‍ ആക്രമണം നടത്തുകയായിരുന്നു. ദീപുവിനെ മര്‍ദ്ദിക്കാനാണ് സിപിഎം പ്രവര്‍ത്തകര്‍ അവിടെയെത്തിയത് അല്ലാതെ ബക്കറ്റ് പിരിവിനല്ല. ശ്രീനിജന് എംഎല്‍എയാണ് കേസിലെ ഒന്നാം പ്രതിയെന്നും സാബു അറിയിച്ചു.
വാര്‍ഡ് മെമ്പര്‍ സ്ഥലത്ത് എത്തുമ്പോള്‍ ദീപുവിനെ മതിലിനോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിക്കുന്നതാണ് കാണുന്നത്. പ്രൊഫഷണല്‍ രീതിയിലാണ് സിപിഎമ്മുകാര്‍ ആക്രമിച്ചത്. പുറത്തേക്ക് യാതൊരു പരിക്കും ഏല്ക്കാതെ ആന്തരികമായ ക്ഷതമേല്പ്പിക്കുകയായിരുന്നു. ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു പറഞ്ഞു.
പി.വി. ശ്രീനിജന് എംഎല്‍എയായ ശേഷം ട്വന്റി ട്വന്റിയുടെ 50 ഓളം പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ദീപുവിന്റെ അയല്‍വാസികള്‍ പോലും എംഎല്‍എയ്ക്ക് എതിരെ പ്രതികരിക്കാന്‍ ഭയക്കുന്നു. ആരെങ്കിലും പ്രതികരിച്ചാല്‍ അവര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുകയാണ്. വിളക്കണക്കല്‍ സമരത്തിന്റെ 90 ശതമാനം പോസ്റ്ററുകളും കീറിക്കളഞ്ഞു. ഗാന്ധിയന്‍ രീതിയില്‍ മുന്നോട്ട് പോകുന്ന പാര്‍ട്ടിയാണ് തങ്ങളുടേത്.
പത്ത് മാസമായി കിഴക്കമ്പലത്തും ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലും ക്രമസമാധാനം ഇല്ലാത്ത അവസ്ഥയാണ്. പഞ്ചായത്തുകളിലും വകുപ്പ് ഓഫീസുകളിലും എംഎല്‍എയുടെ നിര്‍ദ്ദേശത്തിലാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. ആരെങ്കിലും അനുസരിച്ചില്ലെങ്കില്‍ അവരെ ഭീഷണിപ്പെടുത്തുന്നു. സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി മുന്നോട്ട് പോയത് പഞ്ചായത്തുകള്‍ ആവശ്യപ്പെട്ടത് കൊണ്ടാണ്. നിയമം ലംഘിച്ച് ഒന്നും ചെയ്തിട്ടില്ല.
വിളക്കണക്കല്‍ സമരം സമാധാനപരമായിരുന്നു. ദീപുവിന് നേരെ ആക്രമണം നടന്നശേഷവും മുമ്പും അക്രമി സംഘം ശ്രീനിജന് എംഎല്‍എയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ശ്രീനിജന് എംഎല്‍എയാണ് കേസിലെ ഒന്നാം പ്രതി. രാഷ്ട്രീയ ബലവും, കോടതികളില്‍ ഉള്ള സ്വാധീനവും ഉപയോഗിച്ച് ശ്രീനിജന് അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആര്‍ക്കും പരാതി പറയാന്‍ പോലും ധൈര്യം ഇല്ലെന്നും സാബു ആരോപിച്ചു.
നാല് പഞ്ചായത്തുകളില്‍ എംഎല്‍എയുടെയും ഗുണ്ടകളുടെയും വിളയാട്ടം ആണ് അര്‍ഹത ഇല്ലാത്തവര്‍ക്ക് അധികാരം കിട്ടുന്നതിന്റെ ഇരയാണ് ദീപുവെന്നും സാബു കൂട്ടിച്ചേര്‍ത്തു.
അതേസമയം ദീപുവിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷമാകും ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുക്കുക. ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ് മോര്‍ട്ടം കോട്ടയത്തേക്ക് മാറ്റിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ട് പോയത്.
വൈകീട്ട് 5.30 ന് കാക്കനാട് അത്താണി പൊതുശമ്ശാനത്തില്‍ ആകും ദീപുവിനെ സംസ്കരിക്കുക. അതിന് മുമ്പ് ട്വന്റി 20 നഗറില്‍ മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് വിലാപയാത്രയായി വീട്ടിലെത്തിക്ക് കൊണ്ടുപോകും. ചടങ്ങുകള്‍ക്കു ശേഷം സംസ്കരിക്കും. സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ പോസ്റ്റ് മോര്‍ട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ് മോര്‍ട്ടം നടക്കുക. ദീപുവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ് മോര്‍ട്ടം കോട്ടയത്തേക്ക് മാറ്റിയത്. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ട് പോയത്.
വൈകീട്ട് മൂന്ന് മണിക്ക് മൃതദേഹം കിഴക്കന്പലത്തെ ട്വന്റി ട്വന്റി നഗറില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. പിന്നീട് വിലാപയാത്രയായി വീട്ടിലെത്തിക്കും. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം 5.30 ഓടെ കാക്കനാട് അത്താണിയിലെ പൊതു ശ്മശാനത്തിലാണ് സംസ്കാരം. കഴിഞ്ഞ 12 നാണ് വിളക്കണയ്ക്കല്‍ സമരത്തിനിടെ ദീപുവിന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. നേരത്തെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. ദീപു മരിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ കൊലക്കുറ്റത്തിന് കേസെടുത്തത്. നാലുപേരും സിപിഎം പ്രവര്‍ത്തകരാണ് ഇവരെ മൂവാറ്റുപുഴ ജയിലിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: