ലഖ്നോ: അഹമ്മദാബാദിലെ 2008ല്‍ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദി സംഘടന നടത്തിയ സ്ഫോടനം മോദിയെ കൊല്ലാനുള്ള പദ്ധതിയായിരുന്നുവെന്ന് യോഗി ആദിത്യനാഥ്.
യുപിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇതില്‍ 38 പ്രതികളില്‍ ഒരാളുടെ കുടുംബം ഇന്ന് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭാഗമാണ്. അത് ഏത് രാഷ്ട്രീയപ്പാര്ട്ടിയാണെന്നറിയാമോ?- യോഗി പതിനായിരക്കണക്കിന് കേള്‍വിക്കാരോട് ചോദിച്ചു. പിന്നീട് യോഗി തന്നെ ഉത്തരം പറഞ്ഞു: ആ പാര്‍ട്ടി സമാജ് വാദി പാര്‍ട്ടിയാണ്.
അഹമ്മദാബാദില്‍ പലയിടത്തായാണ് സ്ഫോടന പരമ്പര അരങ്ങേറിയത്. ഇതില്‍ ഏറ്റവുമൊടുവില്‍ നിരവധി ബോംബുകള്‍ പൊട്ടിയത് ആശുപത്രിയിലാണ്. ഇതിന് പിന്നില്‍ തീവ്രവാദികള്‍ക്ക് കൃത്യമായ കണക്ക് കൂട്ടലുണ്ടായിരുന്നു. ബോംബ് സ്ഫോടനങ്ങളില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ മോദി എത്തുമ്പോള്‍ അദ്ദേഹത്തെ വധിക്കുകയായിരുന്നു ലക്ഷ്യം. ഇക്കാര്യം ഈയിടെ അഹമ്മദാബാദിലെ പ്രത്യേക കോടതിയും പ്രസ്താവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: