തിരുവനന്തപുരം: നിയമസഭാ സമ്മേളനം ചേരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ നയപ്രഖ്യാപനത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗവര്‍ണര്‍ ഒപ്പിടാതെ വന്നതോടെ മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനില്‍ എത്തിയിട്ടുണ്ട്. മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫിന് പെന്ഷന് നല്കുന്നതില് എതിര്‍പ്പ് പ്രകടിപ്പിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം പിടിച്ച് വച്ചിരിക്കുന്നത്. പിണറായി വിജയന് നേരിട്ടെത്തി കണ്ടിട്ടും ഗവര്‍ണര്‍ പിന്നോട്ട് പോകാന്‍ തയാറായിട്ടില്ല.
കേരളത്തില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്ഷന് നല്‍കുന്നത് നിയമ വിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ നിലപാട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നത് അംഗീകരിക്കാനാവില്ല. പേഴ്സണല്‍ സ്റ്റാഫായി വെറും രണ്ടു വര്‍ഷം തികച്ചവര്‍ക്ക് കേരളത്തില്‍ പെന്ഷന് അര്‍ഹതയുണ്ട്. ഇത് ഇത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് അദേഹം പറഞ്ഞിരുന്നു. കേന്ദ്രത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്ഷന് ലഭിക്കില്ല.
പേഴ്സണല്‍ സ്റ്റാഫ് പദവിയില്‍ നിന്ന് രാജിവെച്ച് ഇവരെല്ലാം വീണ്ടും പാര്‍ട്ടിയിലേക്ക് തിരികെയെത്തി പ്രവര്‍ത്തിക്കുന്നു. ഇപ്രകാരം പാര്‍ട്ടി കേഡറുകളെ വളര്‍ത്തുന്നതിനോട് യോജിക്കാനാവില്ല. സംസ്ഥാനത്തെ പേഴ്സണല്‍ സ്റ്റാഫ് നിയമന രീതിയെക്കുറിച്ച് അടുത്തകാലത്താണ് അറിഞ്ഞത്. രണ്ട് വര്‍ഷത്തിന് ശേഷം പെന്ഷന് നല്കുന്ന ഇത്തരം പേഴ്സണല്‍ സ്റ്റോഫ് നിയമനം നാണംകെട്ട ഏര്‍പ്പാടാണ്. പാര്‍ട്ടിക്കാര്‍ക്ക് പെന്ഷന് കൊടുക്കേണ്ടത് സര്‍ക്കാര്‍ ചെലവിലല്ല, ഗവര്‍ണര്‍ പറഞ്ഞു.
പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം നാളെയാണ് ആരംഭിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റും അനുബന്ധ രേഖകളും ധനമന്ത്രി മാര്‍ച്ച് 11ന് സഭയില്‍ അവതരിപ്പിക്കും. മാര്‍ച്ച് 14 മുതല്‍ 16 വരെ ബഡ്ജറ്റിലുള്ള പൊതുചര്‍ച്ച നടക്കും. 17ന് അന്തിമ ഉപധനാഭ്യര്‍ത്ഥനകള്‍ സഭ പരിഗണിക്കും. 202223 വര്‍ഷത്തെ ആദ്യ നാലു മാസത്തെ ചെലവുകള്‍ നിര്‍വഹിക്കുന്നതിനുള്ള വോട്ട് ഓണ്‍ അക്കൗണ്ട് മാര്‍ച്ച് 22നും ഉപധനാഭ്യര്‍ത്ഥനകളെയും വോട്ട് ഓണ്‍ അക്കൗണ്ടിനെയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള്‍ യഥാക്രമം 21, 23 തീയതികളിലും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: