തൃശ്ശൂര്‍: ഹോട്ടല്‍ മുറിയില്‍ യുവാവിനെയും വീട്ടമ്മയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ഒളരിക്കര സ്വദേശി റിജോ(26), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരാണ് മരിച്ചത്. മൂന്ന് കുട്ടികളുടെ അമ്മയാണ് സംഗീത.
സംഗീതയുടെ ഭര്‍ത്താവ് സുനിലിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ഉച്ചയ്ക്ക് 1.30ഓടെയാണ് ഇരുവരും തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനടുത്തുള്ള ഹോട്ടലില്‍ മുറിയെടുത്തത്. രാത്രി 11.30നുള്ള ട്രെയിനില്‍ പോകണമെന്നാണ് ഇരുവരും ഹോട്ടല്‍ അധികൃതരോട് പറഞ്ഞത്. എന്നാല്‍ സമയം കഴിഞ്ഞിട്ടും ഇവര്‍ മുറിയില്‍ നിന്നും ഇറങ്ങിയില്ല.
സംശയം തോന്നിയ ഹോട്ടല്‍ അധികൃതര്‍ ഇവര്‍ താമസിച്ച മുറിയുടെ വാതില്‍ തള്ളിത്തുറന്നപ്പോഴാണ് രണ്ട് പേരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ച മുതല്‍ സംഗീതയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഗീതയ്ക്ക് മൂന്ന് കുട്ടികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: