മുന്‍നിര ഇകൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാര്ട്ടില് ഇലട്രോണിക്ക് ഉപകരണങ്ങള്‍ക്ക് വന്‍ വിലക്കുറവ്. 10 മുതല്‍ 70 ശതമാനംവരെ വിലക്കുറവാണ് ഫ്ലിപ്കാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തേപ്പ് പെട്ടി ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് ഉല്പന്നങ്ങള് മൂന്നിലൊന്ന് വിലയ്ക്കാണ് വില്‍ക്കുന്നത്.
ഡിജിറ്റല്‍ ക്യാമറകള്‍, സ്മാര്‍ട് വാച്ചുകള്‍, ട്രൂലി വയര്‍ലെസ് സ്റ്റീരിയോ, ഇയര്‍ബഡുകള്‍, ലാപ്ടോപ്പുകള്, മോണിറ്ററുകള്‍, പ്രൊജക്ടറുകള്‍, ഗെയിമിങ് ഹെഡ്സെറ്റുകള്‍, മൗസും കീബോര്‍ഡും ഉള്‍പ്പെടെയുള്ള കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍, ഹെഡ്ഫോണുകള്, സ്പീക്കറുകള്‍, സ്റ്റോറേജ് ഉപകരണങ്ങള്‍ എന്നിവ ഫ്ലിപ്കാര്ട്ടില് ലഭ്യമാണ്. വിവിധ ബാങ്ക് ഓഫറുകളും ക്യാഷ്ബാക്കുകളും കൂടാതെ നോ കോസ്റ്റ് ഇഎംഐ പോലുള്ള ഓപ്ഷനുകളും തിരഞ്ഞെടുക്കുന്നതിലൂടെ അധിക കിഴിവ് ലഭിക്കും.
പഴയ ഫോണുകളെ പണമാക്കിമാറ്റാനുള്ള സൗകര്യവും ഫ്ലിപ്പ്കാര്‍ട്ട് ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ 1500 ലധികം പിന്കോഡുകളില് ഇപ്പോള്‍ ഈ ‘സെല്‍ ബാക് പ്രോഗ്രാം’ ലഭ്യമാണ്. ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നല്ലാതെ വാങ്ങിയ ഫോണുകളും ഇതുവഴി വില്ക്കാന് സാധിക്കും. നിലവിലെ ഉപഭോക്താക്കള്‍ക്ക് മാത്രമേ ഇപ്പോള്‍ ഫോണ്‍ വില്ക്കാന് സാധിക്കുകയുള്ളൂ. മൂന്ന് ലളിതമായ ചോദ്യങ്ങള്ക്കനുസരിച്ചാണ് ഫോണിന്റെ മൂല്യം നിശ്ചയിക്കുന്നത് എന്നാണ് ഫ്ലിപ്കാര്‍ട്ട് പറയുന്നത്. വില്പന മൂല്യം കണക്കാക്കിയതനുസരിച്ച് ഒരു ഇ വൗച്ചര്‍ ലഭിക്കും. ഇത് ഉപയോഗിച്ച് ഫ്ലിപ്കാര്‍ട്ടില്‍നിന്നും സാധനങ്ങള്‍ വാങ്ങാം.
വില നിശ്ചയിച്ചുകഴിഞ്ഞാല്‍, 48 മണിക്കൂറില്‍ തന്നെ ഫ്ലിപ്കാര്‍ട്ട് ഏജന്റ്റുമാര്‍ വീടുകളില്‍ നിന്നും ഫോണ്‍ വന്നെടുക്കും. സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കുന്നത്.കടുത്ത മത്സരം നിലനില്‍ക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണി പിടിക്കുവാനുള്ള ശ്രമങ്ങളായും ഇതിനെ കാണുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭൂമിയുടെ പരിസ്ഥിതി പ്രശ്നങ്ങള്‍ക്കുമുള്ള ഒരു പ്രതിവിധിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: