തൃശ്ശൂർ : തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ തൃശൂരില്‍ രാജധാനി എക്സ്പ്രസിന് നേരെ കല്ലേറ്.പാമ്പൂരിൽ വെച്ചാണ് തീവണ്ടിയ്ക്ക് നേരെ കല്ലേറ്. രാജധാനി എക്സ്പ്രസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ആറ് മണിയോടെയായിരുന്നു സംഭവം.
തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു തീവണ്ടി. ഇതിനിടെയാണ് കല്ലേറുണ്ടായത്. ആർക്കും പരിക്കില്ല. സംഭവത്തിൽ ആർപിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീവണ്ടിയുടെ 2 ചില്ലുകൾ കല്ലേറിൽ തകർന്നു.
രാജധാനി എക്സ്പ്രസ്സ് തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: