സൗദി റോയല്‍ ലാന്‍ഡ് ഫോഴ്സെസ് മേധാവി ലഫ്. ജനറല്‍ ഫഹദ് ബിന്‍ അബ്ദുള്ള മൊഹമ്മദ് മുത്തൈര്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ കരസേനാ മേധാവി എംഎം നരവനെയെ ദല്‍ഹില്‍ എത്തി നേരിട്ട് കണ്ടിരുന്നു. പ്രതിരോധ രംഗത്തെ പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ചരിത്രത്തില്‍ ആദ്യമായാണ് സൗദി ലാന്‍ഡ് ഫോഴ്സ് മേധാവി ഇന്ത്യ സന്ദര്‍ശിക്കുന്നത്.
ഈ കൂടിക്കാഴ്ച സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇരു സൈനിക മേധാവികളും ചര്‍ച്ച നടത്തിയതും ഹസ്തദാനം നടത്തിയതും ചരിത്ര പ്രസിദ്ധമായ പാകിസ്ഥാന്റെ കീഴടങ്ങള്‍ ചിത്രത്തിന് മുന്നിലായിരുന്നു. 1971 ല്‍ ബംഗ്ലാദേശ് വിമോചന യുദ്ധപരപാജയത്തെ തുടര്‍ന്ന് പാക് സൈനികര്‍ ഇന്ത്യയ്ക്ക് മുന്നില്‍ കീഴടങ്ങുന്നതായി പാക് സൈന്യത്തിന്റെ ഈസ്റ്റേണ്‍ കമാന്‍ഡന്റ് മേധാവി ലഫ്. ജനറല്‍ ന്യാസി ഒപ്പിട്ട് നല്കുന്ന ചിത്രമായിരുന്നു കൂടിക്കാഴ്ട വേളയില്‍ പശ്ചാത്തലത്തില്‍.
ഒരു കാലത്ത് പാകിസ്ഥാന്റെ സംരക്ഷകരായിരുന്നു സൗദി. അവര്‍ തന്നെ ഇപ്പോള്‍ തങ്ങളോട് ഇങ്ങനെ കാണിച്ചതില്‍ ട്വിറ്ററില്‍ പരിഭവിക്കുകയാണ് പാക് അനുകൂല ഹാന്‍ഡിലുകള്‍.
2020 ഡിസംബറില്‍ ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ നരവനെ സൗദി സന്ദര്‍ശിച്ചിരുന്നു. ഒരു ഇന്ത്യന്‍ കരസേന മേധാവിയുടെ ആദ്യത്തെ ഗള്‍ഫ് സന്ദര്‍ശനമായിരുന്നു ഇത്. ഇതിന്റെ തുടര്‍ച്ചയായാണ് സൗദ് സൈനിക മേധാവിയുടെ ഇന്ത്യന്‍ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: