Categories: Mollywood

അമല പോള്‍ നായികയാവുന്ന ‘ദി ടീച്ചര്‍’ ചിത്രീകരണം തുടങ്ങി

വരുണ്‍ ത്രിപുരനേനി, അഭിഷേക് രാമിശെട്ടി നട്ട് മഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം വി.ടി.വി. ഫിലിംസ് നിര്‍മ്മിക്കുന്നു.

Published by

പ്രശസ്ത തെന്നിന്ത്യന്‍ താരമായ അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി അതിരന്‍ എന്ന ചിത്രത്തിനുശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദി ടീച്ചര്‍’ എന്ന സിനിമയുടെ ചിത്രീകരണം കൊല്ലം തങ്കശ്ശേരിയില്‍ ആരംഭിച്ചു. ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍,  പ്രശാന്ത് മുരളി,നന്ദു, ഹരീഷ് പേങ്ങന്‍, മഞ്ജു പിള്ള, അനുമോള്‍, മാലാ പാര്‍വ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

വരുണ്‍ ത്രിപുരനേനി, അഭിഷേക് രാമിശെട്ടി നട്ട് മഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം വി.ടി.വി. ഫിലിംസ് നിര്‍മ്മിക്കുന്നു. അനു മൂത്തേടത്ത്- ഛായാഗ്രഹണം, തിരക്കഥ- സംഭാഷണം പി.വി. ഷാജി കുമാര്‍, വിവേക് എന്നിവര്‍ ചേര്‍ന്നാണ് എഴുതുന്നത്. അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം പകരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജോഷി തോമസ് പള്ളിക്കല്‍, കല- അനീസ് നാടോടി, സ്റ്റില്‍സ്- ഇബ്‌സണ്‍ മാത്യു, ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- ശ്യാം പ്രേം, അഭിലാഷ് എം യു, സൗണ്ട് ഡിസൈന്‍- സിംങ് സിനിമ, വിഎഫ്എക്സ്-പ്രോമിസ്, പിആര്‍ഒ- എ.എസ്. ദിനേശ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക