ന്യൂദല്‍ഹി: പരിസ്ഥിതി സംരക്ഷണത്തില്‍ ഇന്ത്യയുടെ നയങ്ങള്‍ക്ക് പസഫിക് രാജ്യങ്ങളുടെ പൂര്‍ണ്ണപിന്തുണ. സമുദ്രത്തില്‍ വര്‍ദ്ധിച്ചുവരുന്ന മാലിന്യങ്ങളെ നീക്കാനുള്ള സംയുക്ത പരിശ്രമമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. ഓസ്ട്രേലിയയും സിംഗപ്പൂരും സംയുക്തമായാണ് ഇന്ത്യക്ക് സഹായം നല്‍കുന്നത്. കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ കൂടുതല്‍ രാജ്യങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണമാണ് ലക്ഷ്യമിടുന്നത്. സമുദ്രതീരത്തും സമുദ്രത്തിലും നിറയുന്ന പ്ലാസ്റ്റിക് മാലിന്യമാണ് പ്രധാനമായും നീക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം.രവിചന്ദ്രനാണ് ശില്പശാലയ്ക്ക് നേതൃത്വം നല്‍കിയത്
ത്രിരാഷ്ട്ര സമ്മേളനത്തിലാണ് സമുദ്രതീര സംരക്ഷണം ഉറപ്പുവരുത്താന്‍ തീരുമാനം ആയത്. വെര്‍ച്വലായി നടന്ന സമ്മേളനത്തില്‍ ശാസ്ത്രജ്ഞര്‍, പോളിത്തീന്‍ നിര്‍മ്മാര്‍ജ്ജന രംഗത്തെ വിദഗ്ധര്‍, നയതീരുമാനം എടുക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. സമ്മേളനത്തില്‍ മൂന്ന് രാജ്യങ്ങളും മാലിന്യം സമുദ്രത്തിലേക്ക് കലരാതിരിക്കാന്‍ എന്തു ചെയ്യാണമെന്നതിലും വിശദമായ ചര്‍ച്ചകള്‍ നടന്നു. ഇന്തോപസഫിക് മേഖലയിലെ സമുദ്ര തീരമേഖല നിരന്തര നിരീക്ഷണ സംവിധാനമാണ് രൂപപ്പെടുത്തുക. നിരീക്ഷണത്തിന് സാങ്കേതിക സംവിധാനങ്ങളും ഉപഗ്രഹ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന ഇന്ത്യയുടെ ആവശ്യവും എല്ലാവരും അംഗീകരിച്ചു. വിവിധ മേഖലകളാക്കി തിരിച്ച് പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ തയ്യാറാക്കാനും തീരുമാനമായി.
സമുദ്ര മലിനീകരണത്തെ പ്രതിരോധിക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര ശില്പശാല 2022 ഫെബ്രുവരി 14,15 തീയതികളില്‍ ഭാരതസര്‍ക്കാര്‍ സംഘടിപ്പിരുന്നു. നാല് പ്രധാന സെഷനുകളാണ് ശില്പശാലയില് ഉണ്ടായിരുന്നത . പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികളുടെ മികച്ച പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ആശയവിനിമയ സെഷനുകള്‍, പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെട്ടു.സമുദ്ര മാലിന്യങ്ങള്‍ സംബന്ധിയായി തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ചോദ്യങ്ങള്‍, പരിഹാരങ്ങള്‍ എന്നിവ പരസ്പരം ചര്‍ച്ച ചെയ്യുന്നതിനും അതിനുപകരിക്കുന്ന അതി നൂതന സംവിധാനങ്ങള്‍ തിരിച്ചറിയുന്നതിനും പൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ക്ക് ശില്പശാല വഴി തുറന്നു .
സമാന മേഖലയിലെ വിദഗ്ധരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സുസ്ഥിര വികസനത്തിനായി, പ്ലാസ്റ്റിക് മുക്തവും ആരോഗ്യം ഉള്ളതുമായ ഒരു സമുദ്ര ശൃംഖല യാഥാര്‍ത്ഥ്യമാക്കാനുള്ള ഭാവി പങ്കാളിത്തങ്ങള്‍,പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട ഗവേഷണം, ഉപയോഗം, രൂപകല്പന, നിര്‍മാര്‍ജനം, പുനചംക്രമണം തുടങ്ങിയവക്ക് പ്രത്യേക പ്രാധാന്യം നല്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: