തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡില്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നടന്ന ചട്ടവിരുദ്ധ നടപടികള്‍ അക്കമിട്ടു നിരത്തിയതോടെ പിണറായി സര്‍ക്കാറിന്റെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഡോ ബി അശോക്. നിലപാടില്‍ ഉറച്ചു നില്‍ക്കുകയും മനസാക്ഷിക്കനുസരിച്ച് അഭിപ്രായം പറയുകയും ചെയ്യുന്ന ഈ മുതര്‍ന്ന ഉദ്യോഗസ്ഥന്‍ ഉമ്മന്‍ ചാണ്ടി ഭരണകാലത്ത് കോണ്‍ഗ്രസിന്റെ നോട്ടപ്പുള്ളിയായിരുന്നു. ദ്രോഹിക്കാവുന്ന രീതിയിലെല്ലാം അന്ന് ദ്രോഹിക്കപ്പെട്ടു. ഒച്ഛാനിച്ചു നില്‍ക്കാനറിയാന്‍ വയ്യാത്തതിനാല്‍ പിണറായിയുടേയും നല്ല ബുക്കിലായിരുന്നില്ല സ്ഥാനം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് എട്ടു തവണ സ്ഥാനമാറ്റം കിട്ടിയതുതന്നെ കാരണം.
നരേന്ദ്ര മോദിയെ അനുകൂലിച്ച് ലേഖനമെഴുതിയതിനാണ് ഡോ. ബി. അശോകനെതിരെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കലിതുള്ളിയത്.. കേരളകേഡറിലെ 2000 വരെയുള്ള ബാച്ചുകളിലുള്ളവര്‍ക്ക് സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്‍കിയിട്ടും 1998 ബാച്ചിലെ അശോകിന്റെ സ്ഥാനക്കയറ്റം തടഞ്ഞുവച്ചു. തുടര്‍ച്ചയായി 16 വര്‍ഷം ഏറ്റവും മികച്ച ഗ്രേഡ് (ഔട്ട് സ്റ്റാന്‍ഡിംഗ്) നേടിയ അശോകിന് ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ശിക്ഷാ നടപടിയായി അശോകിന്റെ സ്‌പെഷ്യല്‍ സെക്രട്ടറി സ്‌കെയിലിലെ ശമ്പളം വെട്ടിക്കുറയ്‌ക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി. തരംതാഴ്‌ത്താനുള്ള സര്‍ക്കാരിന്റെ നീക്കം സുപ്രീംകോടതി സ്‌റ്റേ ചെയ്തു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദിയുടെ ശിവഗിരി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരള കൗമുദിയില്‍ എളുതിയ ലേഖനമാണ് കോണ്‍ഗ്രസുകാര്‍ക്ക് കൊണ്ടത്.
കാലാകാലങ്ങളില്‍ കേരളത്തില്‍ നമ്മള്‍ ചില ‘അയിത്തങ്ങള്‍’ സ്വയം പ്രഖ്യാപിക്കാറുണ്ടെന്നും ഗുജറാത്ത് മുഖ്യമന്ത്രിയായ മോദി ശിവഗിരിയില്‍ വരുന്നതില്‍ എന്ത് അപാകതയാണുള്ളതെന്നും അദ്ദേഹം ലേഖനത്തില്‍ എഴുതിയിരുന്നു
.2002ലെ കലാപങ്ങളില്‍ ഗുജറാത്തില്‍ പലയിടത്തും അരുതാത്തത് സംഭവിച്ചു എന്നത് ശരിയാണ്. ന്യൂനപക്ഷ സമുദായങ്ങളിലെ നിരപരാധികള്‍ കൊല്ലപ്പെടുന്നതു തടയാന്‍ സര്‍ക്കാരിന് വേണ്ടവണ്ണമായില്ല. എന്നാല്‍, സമാനമായ അവസ്ഥയും ‘വംശഹത്യ’യുമല്ലേ 1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഉണ്ടായത്? രണ്ടായിരം സിക്കുകാര്‍ അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നയിച്ച കലാപകാരികളാല്‍ കൊല്ലപ്പെട്ടില്ലേ?ഭരണകാലത്ത് വംശീയകലാപം സംഭവിച്ചു എന്നതാണ് മോദിയുടെ അക്ഷന്തവ്യമായ അപരാധമെങ്കില്‍ ഈ സിക്ക് വിരുദ്ധ കലാപത്തിനു ശേഷവും രാജീവ് ഗാന്ധിയും സോണിയയും ശിവഗിരിയില്‍ വന്നു. ഒരു മുറുമുറുപ്പും ഉണ്ടായില്ലെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തി. മോദിയെ പിന്തുണച്ചു എന്നതിനേക്കാല്‍ സോണിയാന്ധിയെ കുറ്റപ്പെടുത്തി എന്നതായിരുന്നു കോണ്‍ഗ്രസിന് പ്രശ്‌നം.
വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയിരിക്കെ 2013 ഏപ്രില്‍ 24നാണ് അശോക് ലേഖനമെഴുതിയത്. വിവാദമായട്ടും നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ശ്രീനാരായണ ഗുരുഭക്തനമായ തന്റെ അഭിപ്രായം അതുതന്നെ എന്ന് ആവര്‍ത്തിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: