ലഖ്നോ: ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ പെയിന്റിംഗ്-ശില്പ പ്രദര്‍ശനത്തില്‍ ശ്രീരാമനും സീതയുമായി സ്വന്തം മുഖവും ഭാര്യയുടെ മുഖവും ഉപയോഗിച്ചതിന് പ്രൊഫസര്‍ക്കെതിരെ വിദ്യാര്‍ത്ഥി കലാപം.
സര്‍വ്വകലാശാലയിലെ വിഷ്വല്‍ ആര്‍ട്സില്‍ അസിസ്റ്റന്റ് പ്രൊഫസറായ അംരേഷ് കുമാറാണ് വിവാദനായകന്‍. രാമായണത്തിലെ ക്ലാസിക് പെയിന്റിംഗ് ആണ് പ്രൊഫസര്‍ മാറ്റിവരച്ചത്. ശ്രീരാമനും സീതയും ലക്ഷ്മണും ഹനുമാനും അടങ്ങിയ ചിത്രമാണ് പ്രൊഫ. അംരേഷ് കുമാര്‍ തന്റെ പരീക്ഷണത്തിനുപയോഗിച്ചത്. ഇദ്ദേഹം ഭഗവാന് ശ്രീരാമന്റെ മുഖത്തിന് പകരം സ്വന്തം മുഖം സൂപ്പര്‍ ഇംപോസ് ചെയ്തു. സീതയ്ക്ക് പകരം തന്റെ ഭാര്യയുടെ മുഖവും ചേര്‍ത്തു. സര്‍വ്വകലാശാലയിലെ വിഷ്വല്‍ ആര്‍ട്സ് വിഭാഗമാണ് പെയിന്റിംഗ് -ശില്പ പ്രദര്‍ശനം സംഘടിപ്പിച്ചത്.
മതവികാരങ്ങള്‍ വ്രണപ്പെടുത്തിയതിന് പ്രൊഫസര്‍ അംരേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുകയാണ് വിദ്യാര്‍ത്ഥികള്‍. എന്നാല്‍ ഇതില്‍ വലിയ കാര്യമില്ലെന്നും രാമന് എല്ലാവരിലും ഉണ്ടെന്നുമുള്ള ധിക്കാരപരമായ ഉത്തരമാണ് പ്രൊഫസര്‍ നല്‍കിയത്.
അതേ സമയം ബനാറസ് ഹിന്ദു സര്‍വ്വകലാശാല അധികൃതര്‍ ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്. നടപടിയെടുത്തില്ലങ്കില്‍ കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: