സംവിധായകനും കണ്ട്രോളറും കള്ളനും പോലീസുമെല്ലാം ഒരാള്‍ തന്നെ. സിനിമയില്‍ തന്നെയാണ് ഈ സംഭവം. ഇഎംഐ എന്ന ചിത്രത്തിന്റെ സംവിധായകന് ജോബി ജോണും, കണ്ട്രോളര് ക്ലെമന്റ് കുട്ടനുമാണ് ഇഎംഐ എന്ന സ്വന്തം ചിത്രത്തില്‍ കള്ളനും പോലീസുമായി വേഷമിട്ട് കൈയ്യടി നേടിയത്. സംവിധായകന് ജോബി ജോണ്‍ സിഐ എ.കെ.ബാബുരാജ് എന്ന കഥാപാത്രത്തെയും, കണ്ട്രോളര് ക്ലെമന്റ് കുട്ടന് ഒവ്വമൂലചന്ദ്രന്‍ എന്ന കഥാപാത്രത്തെയുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്വാഭാവിക അഭിനയത്തിലൂടെ രണ്ട് പേരും കയ്യടി നേടി.തിരുവനന്തപുരത്താണ് ചിത്രീകരണം നടന്നത്.
സി.ഐ എ.കെ. ബാബുരാജ് ശക്തനായ പോലീസ് ഓഫീസറാണ്. തന്റെ സ്റ്റേഷന് അതിര്‍ത്ഥിയിലെ, കള്ളമ്മാര്‍ക്കും, കൊള്ളക്കാര്‍ക്കും ഇദ്ദേഹം പേടി സ്വപ്നമാണ്. കൊള്ള പലിശക്കാരനും കള്ളനുമായ ഒവ്വമൂലചന്ദ്രന്‍ സിഐ ബാബുരാജിന്റെ നോട്ടപ്പുള്ളിയായിരുന്നു. ചന്ദ്രന് പാവങ്ങളെ ട്രാപ്പിലാക്കാനും മിടുക്കനായിരുന്നു. നാട്ടിലെ എല്ലാ കള്ളമ്മാര്‍ക്കും അത്താണിയായ ചന്ദ്രനെ ഒരു ദിവസം സി.ഐ.ബാബുരാജ് പിടികൂടി. പിടികിട്ടാപ്പുള്ളിയായ ചന്ദ്രനെ പോലീസ് പിടികൂടിയത് വലിയൊരു വാര്‍ത്തയായി.
ചിത്രത്തില്‍ എല്ലാവരെയും ആകര്‍ഷിക്കുന്ന രണ്ട് കഥാപാത്രങ്ങളാണ് ഒവ്വമൂലചന്ദ്രനും, സിഐ എ.കെ.ബാബുരാജും. ചിത്രത്തിന്റെ സംവിധായകനും, കണ്ട്രോളറും ഈ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയരായി. ചിത്രീകരണം പൂര്‍ത്തിയായ ഇഎംഐ ഉടന്‍ പ്രദര്‍ശനത്തിനെത്തും.
ജോജി ഫിലിംസിനു വേണ്ടി ജോബി ജോണ്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ഇ എം.ഐയുടെ തിരക്കഥ – കൃഷ്ണപ്രസാദ്, ഡി.ഒ.പി – ആന്റോ ടൈറ്റസ്, എഡിറ്റര്‍- വിജി എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ജയന് ചേര്‍ത്തല,ഗാനങ്ങള്‍ – സന്തോഷ് കോടനാട്, അശോകന് ദേവോദയം, സംഗീതം – രാഗേഷ് സ്വാമിനാഥന്, അജി സരസ്, പിആര്‍ഒ- അയ്മനം സാജന്
ഷായി ശങ്കര്‍, ഡോ.റോണി, ജയന് ചേര്‍ത്തല, സുനില്‍ സുഗത, എം.ആര്.ഗോപകുമാര്‍, വീണാ നായര്‍, മഞ്ജു പത്രോസ്, യാമി സോന, മുന്‍ഷി ഹരീന്ദ്രകുമാര്‍, ജോബി ജോണ്‍, ക്ലെമന്റ് കുട്ടന്, പ്രേം പട്ടാഴി,ഗീതാഞ്ജലി, ചിത്ര, ദിവ്യ, കെ.പി.പ്രസാദ്, നീതു ആലപ്പുഴ, ഷാജി പണിക്കര്‍ ,രണ്‍ജിത്ത് ചെങ്ങമനാട്, ബാബു കലാഭവന്‍, സുനീഷ്, സഞ്ജയ് രാജ്, അഖില്‍, രാജേഷ് വയനാട്, അബിജോയ്, കെ.പി.സുരേഷ്, എല്സന്, വിനോദ് ,ദര്‍ശന, സോമരാജ്, എന്നിവര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: