തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ജനറല്‍ സീറ്റ് എസ് എഫ് ഐ ക്ക് നഷ്ടപ്പെട്ടു. എസ്എഫ്ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക അസാധുവായതോടെ കെഎസ് യുവിന് ആര്‍ട്സ് ക്ലബ്ല് സെക്രട്ടറി സ്ഥാനം ലഭിച്ചു .എസ്എഫ്ഐ സ്ഥാനാര്‍ത്ഥിയായിരുന്ന വിദ്യാര്‍ത്ഥി, കോളേജില്‍ നിന്നും ടിസി വാങ്ങിപ്പോയ സാഹചര്യത്തിലാണ് പത്രിക അസാധുവായി പ്രഖ്യാപിച്ചത്. 38 വര്‍ഷത്തിന് ശേഷമാണ് യൂണിവേഴ്സിറ്റി കോളേജ് യൂണിയന് ഭാരവാഹിത്വത്തിലേക്ക് ഒരു കെഎസ് യു പ്രതിനിധി എത്തുന്നത്.
ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്ഐയുടെ അല്‍ അയ്ന ജാസ്മിനും കെഎസ് യുവിന്റെ ഡെല്‍നാ തോമസുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. അല്‍അയ്നയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് അഡ്മിഷന് കിട്ടി. ടിസി വാങ്ങി അഡ്മിഷനെടുത്തു. ഇക്കാര്യം കെഎസ് യു പ്രവര്‍ത്തകര്‍ ഉന്നയിച്ചതോടെ എസ്എഫ്ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക അസാധുവാക്കി.
പത്രിക അസാധുവായി പ്രഖ്യാപിച്ചതിന് പിന്നാലെ യൂണിവേഴ്സിറ്റി കോളജില്‍ എസ് എഫ് ഐ- കെഎസ് യു സംഘര്‍ഷമുണ്ടായി. യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന് തെരഞ്ഞെടുപ്പ് മാറ്റി വച്ചു. തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കോളേജില്‍ എസ്എഫ്ഐ അക്രമം അഴിച്ച് വിടുകയാണെന്ന് കെഎസ് യു പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: