തിരുവനന്തപുരം: ഹാത്രാസിലെ കലാപഭൂമിയിലേക്ക് അതിക്രമിച്ച് കയറുന്നതിനിടെ യുപി പോലീസിന്റെ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ കേസ് നടത്താന്‍ പണപിരിവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്. കെയുഡബ്ല്യൂജെയുടെ (Kerala Union of Working Journalists) അംഗത്വം പുതുക്കുന്നതിന്റെ ഭാഗമായി ഒരോ അംഗത്തിന്റെ കൈയ്യില്‍ നിന്നും അധികമായി യൂണിയന് 100 രൂപയാണ് ഇതിനായി വാങ്ങുന്നത്. ഇൗ നടപടിക്കെതിരെ നിരവധി പത്രപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ഈ പ്രതിഷേധങ്ങളെയെല്ലാം യൂണിയന് തള്ളുകയാണ്.
യുഎപിഎ കേസില്‍ അറസ്റ്റിലായ സിദ്ധിഖ് കാപ്പന് (siddique kappan) വേണ്ടി കേരളാ പത്രപ്രവര്ത്ത യൂണിയന് ഇതുവരെ ലക്ഷങ്ങളാണ് കോടതി നടപടികള്‍ക്കായി ചെലവഴിച്ചത്. ഇതിനെതിരെ ഭൂരിപക്ഷം അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. കെ.യുഡബ്ല്യൂജെയുടെ അംഗത്വം പുതുക്കുന്നതിന് 600 രൂപയാണ് ഇക്കുറി യൂണിയന് നിശ്ചയിച്ചിരിക്കുന്ന തുക. ഇതില്‍ നൂറു രൂപ കാപ്പന്റെ കേസ് നടത്തുന്നതിനായുള്ളതാണെന്നുള്ള വിവരം മറച്ചുവെച്ചിരുന്നു.
തുടര്‍ന്ന് ചില പത്ര പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് യൂണിയന് അധികൃതര്‍ ഇക്കാര്യം സമ്മതിച്ചത്. കാപ്പന്റെ കേസ് നടത്തുന്നതിനായി തങ്ങള്‍ പണം തരില്ലെന്ന് പത്രപ്രവര്‍ത്തകര്‍ നിലപാട് എടുത്തിട്ടുണ്ട്. എന്നാല്‍, ഈ തുക നല്‍കാതെ അംഗത്വം പുതുക്കി നല്‍കില്ലെന്നാണ് യൂണിയന് നേതൃത്വം ഭീഷണി മുഴക്കിയിരിക്കുന്നത്. ഇത് അംഗീകരിക്കില്ലെന്ന് പത്രപ്രവര്‍ത്തകരും വ്യക്തമാക്കി. ദേശീയ സുരക്ഷാ മുന്‍ നിര്‍ത്തി മീഡിയാ വണ്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചപ്പോള്‍ ആരോടും കൂടിആലോചിക്കാതെ കെ.യുഡബ്ല്യൂജെ ഹൈക്കോടതിയില്‍ കക്ഷി ചേര്‍ന്നിരുന്നു. യൂണിയന്റെ പണം ഇങ്ങനെ ധൂര്‍ത്ത് അടിക്കുന്നതില്‍ ഭൂരിപക്ഷം അംഗങ്ങളും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: