പഴയങ്ങാടി: ചിറക്കല്‍ കോവിലകത്തിന്റെ അധീനതയിലുള്ള മാടായി തിരുവര്‍കാട്ട് കാവ് (മാടായിക്കാവ്) ക്ഷേത്രത്തിന്റെ ഭൂമി കയ്യേറി സ്വകാര്യവ്യക്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരോപിച്ച് ചിറക്കല്‍ കോവിലകം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ പഴയങ്ങാടി പോലീസില്‍ പരാതി നല്കി.
മാടായിപ്പാറയിലെ ഐടിഐക്ക് സമീപത്തെ ക്ഷേത്രത്തിന്റ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിട നിര്‍മാതാവും റിയല്‍ എസ്റ്റേറ്റ് സംഘത്തലവനുമായ തന്‍വീര്‍ അഹമ്മദ് എന്നയാള്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നാണ് പരാതി. 1952 ലെ മദിരാശി ഹിന്ദുമത ധര്‍മ സ്ഥാപനനിയമത്തിലെയും 1957 ലെ ലാന്റ് കണ്‍സര്‍വന്‍ സി ആക്ടിലെയും പ്രസക്ത വകുപ്പുകള്‍ പ്രകാരം ക്ഷേത്രഭൂമികള്‍ സര്‍ക്കാര്‍ ഭൂമിയെപ്പോലെ സംരക്ഷിക്കപ്പെടേണ്ടതാണ്. പഞ്ചായത്ത് കെട്ടിട നിര്മ്മാണച്ചട്ടപ്രകാരമുള്ള അനുമതിപോലും വാങ്ങാതെയാണ് നിര്‍മ്മാണം നടത്തുന്നത്. ഇതിനെതിരെ മാടായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ പരാതി നല്‍കിയിട്ടുണ്ട്.
കയ്യേറ്റസ്ഥലത്തിനടുത്തായിട്ടാണ് കെ റെയിലിന്റെ സര്‍വ്വേക്കല്ല് നാട്ടിയിട്ടുള്ളത്. സര്‍ക്കാരും സ്വകാര്യ വ്യക്തികളും മാടായിപ്പാറയിലെ ദേവസ്വം സ്ഥലം കയ്യേറി കൈക്കലാക്കുന്നതില്‍ മത്സരിക്കുകയാണ്. മാടായി ഗവ:ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ മാടായി പാളയം ഗ്രൗണ്ട് അളന്ന് തിട്ടപ്പെടുത്തിയപ്പോള്‍ രണ്ടര ഏക്കര്‍ കുറവ് വന്നതായി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. സ്ഥലം കൈയ്യേറിയത് ന്യൂനപക്ഷ മത സംഘടന നേതൃത്വം നല്കുന്ന ട്രസ്റ്റാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ നഷ്ടമായ സ്ഥലം തിരിച്ചുപിടിക്കാന്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിന് പിന്നാലെയാണ് സ്വകാര്യ വ്യക്തി ദേവസ്വം ഭൂമി കൈയ്യേറി നിര്‍മാണ പ്രവര്‍ത്തനം നടത്തിയത് കണ്ടെത്തിയിരിക്കുന്നത്. കൈയ്യേറ്റം അധികൃതരുടെ മൗനാനുവാദത്തോടെയാണെന്ന ആരോപണം നാട്ടുകാര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: