ബെംഗളൂരു: ലോകത്തില്‍വെച്ചേറ്റവുമധികം ബലാത്സംഗക്കേസുകൾ ഇന്ത്യയില്‍ വരുന്നതിന് കാരണം സ്ത്രീകൾ ഹിജാബ് ധരിക്കാത്തത് മൂലമാണെന്ന് കര്‍ണ്ണാടകത്തിലെ സീനിയര്‍ കോണ്‍ഗ്രസ് എംഎല്‍എ സമീർ അഹമ്മദ്. “ഹിജാബ് പെൺകുട്ടികളുടെ സൗന്ദര്യത്തെ സംരക്ഷിക്കുന്നു. അത് അവളുടെ സൗന്ദര്യം മറയ്ക്കുന്നു”.-അദ്ദേഹം പറഞ്ഞു.
ഹിജാബ് ഇസ്ലാമിന്റെ അവശ്യഘടകമല്ലെന്നുള്ള കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു സമീര്‍ അഹമ്മദ്. കര്‍ണ്ണാടകയിലെ ചാമരാജ്പേട്ട് നിയോജകമണ്ഡലത്തെ നാല് തവണ പ്രതിനിധീകരിച്ച എംഎല്‍എയാണ് സമീര്‍ അഹമ്മദ്. അദ്ദേഹം നാഷണല്‍ ട്രാവല്‍സ് എന്ന ട്രാന്‍സ്പോര്‍ട്ടിംഗ് കമ്പനി നടത്തുന്നുണ്ട്.
വാര്‍ത്താ ഏജന്‍സി എ എന്‍ ഐ ട്വിറ്ററില്‍ പങ്കുവെച്ച സമീര്‍ അഹമ്മദിന്റെ വിവാദ പ്രസ്താവനയുടെ വീഡിയോ കാണാം:
ഹിജാബ് വിവാദം പെണ്‍കുട്ടികളെ വീണ്ടും വീട്ടില്‍ തളച്ചിടാനുള്ള മറ്റൊരു ശ്രമമാണെന്നും ഇത് അനുവദിക്കരുതെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസ്താവിച്ചിരുന്നു. ‘ഒരു പക്ഷെ ആരിഫ് മുഹമ്മദ് ഖാന് വീട്ടില്‍ സ്ത്രീകളോ പെണ്‍കുട്ടികളോ ഇല്ലായിരിക്കാം. എനിക്കുറപ്പില്ല. സ്ത്രീകളോ പെണ്‍കുട്ടികളോ വീട്ടിലുണ്ടെങ്കില്‍ അദ്ദേഹത്തിന് ഇതിന്റെ പ്രാധാന്യം അറിയാമായിരുന്നു’- സമീര്‍ അഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക