തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല ദര്‍ശനത്തിന് എത്തുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതിയിരിക്കണമെന്ന് ഉത്തരവുമായി ജില്ലാ കളക്ടര്‍. ഉത്സവം അഞ്ചാം ദിനത്തിലേക്ക് കടക്കുന്നതിനിടെയാണ് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് അറിയിച്ചത്.
ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ കയ്യില്‍ കരുതണം. കളക്ടറുടെ നിര്‍ദ്ദേശത്തില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഉത്തരവിനോട് പൂര്‍ണമായും സഹകരിക്കാനാണ് ക്ഷേത്രം ട്രസ്റ്റിന്റെ തീരുമാനം.
കോവിഡ് ചട്ടങ്ങള്‍ പാലിച്ച് തിരക്കു നിയന്ത്രിച്ചാണ് ഭക്തര്‍ക്ക് പ്രവേശനം നല്‍കുന്നത്. കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.
നിയന്ത്രണ വിധേയമായി ഇത്തവണ പരമാവധി പരമാവധി 1500 പേര്‍ക്കാണ് പ്രവേശനം. പൊങ്കാല വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം. പൊതുനിരത്തിലും പൊതുവിടങ്ങളിലും പൊങ്കാല അനുവദിക്കില്ല. രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിനും അനുമതി നല്‍കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: