ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ പേരിലുള്ള അടല്‍ ടണലിന് ‘10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണല്‍’ എന്ന് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തി. ന്യൂദല്‍ഹിയില്‍ ബുധനാഴ്ച നടന്ന സുപ്രധാന ചടങ്ങിലാണ് അംഗീകാരം ലഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, യുകെ, ലോകമെമ്പാടുമുള്ള അസാധാരണമായ റെക്കോര്‍ഡുകള്‍ ആധികാരിക സര്‍ട്ടിഫിക്കേഷനോടെ പട്ടികപ്പെടുത്തുകയും പരിശോധിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ്. അടല്‍ ടണല്‍ 2020 ഒക്ടോബര്‍ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചത് ശ്രദ്ധേയമാണ്. മണാലിയെ ലാഹൗള്‍ – സ്പിതി താഴ്വരയുമായി ബന്ധിപ്പിക്കുന്ന ഈ എഞ്ചിനീയറിംഗ് വിസ്മയം നിര്‍മ്മിക്കുന്നതില്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) മികച്ച നേട്ടത്തിന് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ (ഡിജിബിആര്‍) ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ചൗധരിക്ക് അവാര്‍ഡ് ലഭിച്ചു.
9.02 കിലോമീറ്റര്‍ നീളമുള്ള, തന്ത്രപരമായി പ്രാധാന്യമുള്ള, ഭറോഹ്താങ് ചുരത്തിന്’ കീഴിലുള്ള അടല്‍ ടണല്‍, മണാലി-ലേ ഹൈവേയില്‍, അത്യധികം ദുഷ്കരമായ ഭൂപ്രദേശങ്ങളിലെ തണുത്തുറഞ്ഞ താപനിലയുടെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ് നിര്‍മ്മിച്ചത്.തുരങ്കം നിര്‍മ്മിക്കുന്നതിന് മുമ്പ്, ഹൈവേ ശൈത്യകാലത്ത് ആറ് മാസത്തോളം അടച്ചിരുന്നു, ലാഹൗളിനെയും സ്പിതിയെയും പ്രധാന ഭൂപ്രദേശത്ത് നിന്ന് ഒറ്റപ്പെടുത്തി. ഈ തുരങ്കത്തിന്റെ നിര്‍മ്മാണം മണാലി-സാര്‍ച്ചു റോഡിലെ ദൂരത്തില്‍ 46 കിലോമീറ്ററും യാത്രാ സമയം നാലോ അഞ്ചോ മണിക്കൂറും കുറച്ചു, ഇത് മണാലി-ലേ അച്ചുതണ്ടില്‍ എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: