ആനക്കരയിലെ പ്രധാന പച്ചക്കറി കൃഷി മേഖലയായ പെരുമ്പലത്തെ വേനല്‍ക്കാല പച്ചക്കറി കൃഷിക്ക് തുടക്കമായി. ‘വിഷുവിന് വിഷരഹിത പച്ചക്കറി’ എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് ഡിസ്ട്രിക്ക് ക്ലസ്റ്റര്‍ പദ്ധതിയിലുള്‍പ്പെടുത്തി നിള ക്ലസ്റ്ററിലൂടെ നടപ്പിലാക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് നിര്‍വ്വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസര്‍ എം.പി. സുരേന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. രണ്ടാം വിളയൊഴിഞ്ഞ വേനല്‍വയലുകളില്‍ സുരക്ഷിത ജൈവ കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂടെ ഉല്പാദിപ്പിക്കുന്ന പെരുമ്പലം പച്ചക്കറികള്‍ ഇപ്പോള്‍ പ്രദേശത്തെ പ്രാദേശിക വിപണികളിലും ശ്രദ്ധേയമായിട്ടുണ്ട്.
ഇടത്തട്ടുകാരെ പരമാവധി ഒഴിവാക്കി കൃഷി ചെയ്യുന്ന കര്‍ഷകര്‍ തന്നെ നേരിട്ട് റോഡിനിരുവശവുമിരുന്ന് പച്ചക്കറി വില്പന നടത്തുന്നതും പെരുമ്പലത്തെ ഒരു വേനല്‍ക്കാല പതിവ് കാഴ്ച കൂടിയാണ് മലപ്പുറത്തുനിന്നും പച്ചക്കറി വാങ്ങുവാന്‍ നിരവധിപേര്‍ ഇവിടെ എത്താറുണ്ട്.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജ്യോതി ലക്ഷ്മി, ഗിരിജ, സീനിയര്‍ അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് സി. ഗിരീഷ്, യു.പി. രവിന്ദ്രന്‍, കെ.സി. ബഷീര്‍, കുഞ്ഞുകുട്ടന്‍, മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: