ലകനൗ: ഉത്തപ്രദേശിലെ ഉന്നാവില്‍ കാണാതായ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ ഫത്തെ ബഹദൂര്‍ സിങ്ങിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കെട്ടിടത്തിലെ സെപ്റ്റിക് ടാംഗില് നിന്നും. സംഭവവുമായി ബന്ധപ്പെട്ട് ഫത്തെ ബഹദൂര്‍ സിങ്ങിന്റെ രജോല്‍ സിംഗിനെ പോലീസ് അറസ്്റ്റ ചെയ്തു. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ കുടുംബം രജോല്‍ സിംഗിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഡിസംബര്‍ എട്ടിനാണ് യുവതിയെ കാണാതായത്. പിന്നാലെ പെണ്‍കുട്ടിയുടെ മാതാവ് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ വാഹനത്തിനുമുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിന്നാലെ രജോല്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തില്‍ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കി. സമാജ് വാദി പാര്‍ട്ടി നേതാക്കളുടെ പിന്നാക്ക സമുദായപ്രേമം വെറും കാപട്യമാണെന്നും അദേഹം വിമര്‍ശിച്ചു. ബിഎസ്പി അധ്യ.ക്ഷ മായാവതിയും സമാജ്വാദി പാര്‍ട്ടിക്കെതിരെ രംഗത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: