അഞ്ചു സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഒന്നില്‍ പ്രിയങ്ക. മറ്റൊന്നില്‍ രാഹുല്‍. രണ്ടുപേരും ഗാന്ധിയുടെ പേരിലാണ് അറിയപ്പെടുന്നത്. ഇരുവര്‍ക്കും ഗാന്ധിയുമായി പുലബന്ധം പോലും ഇല്ല. എന്നാലും പേരിനൊപ്പം ചേര്‍ത്തെഴുതും ‘ഗാന്ധി’. ഗാന്ധിയുടെ പേര് ഉപയോഗിച്ചാലും കോണ്‍ഗ്രസിന് രക്ഷപ്പെടാന്‍ ഒരു പഴുതുമില്ല. നെഹ്റുവിന്റെ പേര് ഉരുവിട്ടാലും പിടിച്ചു നില്ക്കാന് പോലും കഴിയുമെന്ന് തോന്നുന്നില്ല.
ഉത്തര്‍പ്രദേശിലാണ് പ്രിയങ്കയുടെ കണ്ണ്. യുപി പിടിച്ചെടുക്കുമെന്നവര്‍ പറയുന്നു. തുടക്കത്തില്‍ ചതുഷ്ക്കോണ മത്സരമാണ് യുപിയിലെന്ന് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നതാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ യുപിയില്‍ ത്രികോണ മത്സരം മാത്രമെന്നാണ് വിവരം. പ്രിയങ്കയുടെ ചില കോപ്രായങ്ങള്‍ കാണാനുണ്ടെന്നല്ലാതെ കോണ്‍ഗ്രസിന്റെ പ്രചാരണമോ പ്രവര്‍ത്തനമോ ഇല്ലെന്നുതന്നെ പറയാമെന്ന വിശേഷണമാണ് പുറത്തേക്കെത്തുന്നത്.
ജനങ്ങള്‍ക്കായി പോരാടുന്നത് ഞങ്ങളെന്നാണ് പ്രിയങ്കയുടെ ഭാഷ്യം. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ഏറ്റെടുത്തു എന്നും അവകാശപ്പെടുന്നു. ജനകീയ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ നിരന്തരം ബന്ധപ്പെടുകയാണെന്നുമാണ് അവര്‍ അവകാശപ്പെടുന്നത്. 30 വര്‍ഷത്തിനുശേഷം കോണ്‍ഗ്രസ് 400 സീറ്റിലും മത്സരിക്കുകയാണത്രെ. അത്രയും സീറ്റിലെ കെട്ടിവച്ച കാശുപോലും പാഴാകുമെന്ന ഭീതിയിലാണവര്‍ എന്നു തോന്നുന്നു.
രാഹുല്‍ ഏറ്റുപിടിച്ചത് പഞ്ചാബിനെയാണ്. പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ അമര്‍ഷം പുകയുകയാണ്. ഇത്തവണ രണ്ടിടത്തും തോറ്റമ്പുമ്പോള്‍ നെഹ്റു കുടുംബം ഗതികിട്ടാ പ്രേതങ്ങളായി മാറുമെന്ന ആശങ്കയാണ് പരക്കെ.
യുപി മുഖ്യമന്ത്രി യോഗിആദിത്യനാഥ് തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണ പരാജയത്തെയാണെന്ന് വ്യക്തമായി. യോഗിയുടെ വിമര്‍ശനം കേരളത്തിനെതിരാണെന്ന് വരുത്തി തീര്‍ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നത്. കേരളം എല്ലാത്തിലും നമ്പര്‍ വണ്ണാണെന്ന്പറയുന്ന പിണറായി വിജയന് പിന്നെന്തിനാണ് ചികിത്സയ്ക്കു വേണ്ടി അമേരിക്കയില്‍ പോയതെന്ന് പറയണം. സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തുന്ന സര്‍ക്കാരാണ്കേരളത്തിലുള്ളത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലും സ്വര്‍ണ്ണക്കടത്ത് നടത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഭീകരവാദത്തോട് ഇവിടുത്തെ സര്‍ക്കാരിന് മൃദുസമീപനമാണുള്ളത്. ഐഎസിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്മെന്റ് നടന്ന സ്ഥലം കേരളമാണ്. പിണറായി വിജയന് സര്‍ക്കാരാണ് ഭീകരവാദികള്‍ക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത്.
കൊവിഡ് ടിപിആര്‍ 50 ശതമാനം വരെ എത്തിയ നാണക്കേട് ഏറ്റുവാങ്ങിയ സംസ്ഥാനമാണ് കേരളം. മരണ നിരക്കില്‍ ഏറ്റവും മുമ്പില്‍ നില്ക്കുന്ന സംസ്ഥാനങ്ങളിലൊന്നും കേരളമാണ്. മരണനിരക്ക് പൂഴ്ത്തിവെച്ച മനുഷ്യത്വ വിരുദ്ധമായ സംസ്ഥാന സര്‍ക്കാരാണിത്. സ്ത്രീപീഡന കേസിലും എസ്ടി-എസ്സി അതിക്രമങ്ങളിലും കേരളം നമ്പര്‍ വണ്ണാണ്. ആറുമണി വാര്‍ത്താസമ്മേളനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെ വിമര്‍ശിക്കാറുള്ള പിണറായി വിജയന് തിരിച്ച് വിമര്‍ശനം ഏറ്റുവാങ്ങുമ്പോള്‍ പ്രാദേശിക വികാരം കത്തിക്കുന്നത് ലജ്ജാകരമാണ്. സര്‍ക്കാര്‍ പദ്ധതികളെല്ലാം അഴിമതി നടത്താനുള്ള ഉപാധിയാക്കി മാറ്റിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഉത്തര്‍ പ്രദേശ ്മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണ്ണക്കള്ളക്കടത്തിന് ജയിലില്‍ പോയിട്ടില്ല. കഴിഞ്ഞ അഞ്ചുകൊല്ലം ഒരൊറ്റ വര്‍ഗീയ ലഹള നടന്നിട്ടില്ല. ഒരാള്‍ പോലും പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല. ഒരു രാഷ്ട്രീയ കൊലപാതകവും നടന്നിട്ടില്ല. കലാപകാരികളെ മുഴുവന്‍ ജയിലിലടച്ചു. പിന്നെ ടിപിആര്‍ ഒരിക്കല്‍പോലും ഇരുപത്കടന്നിട്ടില്ല. ഒരു കൊവിഡ് മരണവും മറച്ചുവച്ചില്ല. മുഖ്യമന്ത്രി പോയിട്ട് ഒരു മന്ത്രിപോലുംഅമേരിക്കയില്‍ ചികിത്സക്കു പോയിട്ടില്ല. എല്ലാ ദിവസവും ആറു മണിക്ക് പത്രസമ്മേളനം നടത്തിയില്ലെന്ന കുറ്റം മാത്രമേ യോഗി ചെയ്തുള്ളൂ.
യോഗി ആദിത്യനാഥിന്റെ പ്രയോഗം പിണറായി വിജയന് നന്നായി കൊണ്ടു എന്നുവേണം കരുതാന്‍. യുപി കേരളമായി മാറിയാല്‍ നല്ല വിദ്യാഭ്യാസവും ആരോഗ്യവുമുള്ള സംസ്ഥാനമാകുമെന്നാണ് പിണറായിയുടെ ഉറപ്പ്. ഒരു തവണ തെറ്റുപറ്റിയാല്‍ അത് തിരുത്താന്‍ അഞ്ചുവര്‍ഷം കാത്തിരിക്കേണ്ടിവരും. ഏതായാലും കമ്മ്യുണിസ്റ്റുപാര്‍ട്ടികള്‍ യുപിയില്‍ ബിജെപിക്ക് വോട്ട് നല്കില്ലെന്നുറപ്പ്. കേരളത്തില്‍ 3.5 കോടി ജനസംഖ്യയേയുള്ളൂ. യുപിയില്‍ അതിന്റെ ആറിരട്ടി ഉണ്ടെന്നോര്‍ക്കണം. അവിടെ ഒരാളെ പോലും ജയിപ്പിക്കാന്‍ കഴിയുന്ന ശക്തിയും സ്വാധീനവും കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കില്ലെന്നാശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: