ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്റ് സാമൂഹ്യ വിരുദ്ധരുടെ പിടിയിലമര്‍ന്നു. കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും മദ്യപാനികളുടേയും സാമൂഹ്യ വിരുദ്ധരുടെയും സങ്കേതമായി ബസ് സ്റ്റാന്റ് പരിസരം മാറി. വിവിധ സ്ഥലങ്ങളില്‍ നിന്ന് ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരുമാണ് ഇത് മൂലം ബുദ്ധിമുട്ടുന്നത്.
ബസ് സ്റ്റാന്‍ഡ് പരിസരം മാത്രമല്ല യാത്രക്കാര്‍ക്കായി സ്ഥാപിച്ചിട്ടുള്ള സിമന്റ് ബെഞ്ചുകളും ഇവര്‍ കൈക്കലാക്കും. പകല്‍ സമയത്ത് പരസ്യമായി മദ്യപിച്ച് സ്റ്റാന്ിലുള്ളിലെ സിമന്റ് ബെഞ്ചില്‍ കിടക്കുകയാണ് പലപ്പോഴും. ആശുപത്രിയിലെത്തുന്ന രോഗികളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരിപ്പിടമില്ലാതെ തറയിലും സ്റ്റാന്റിന് പുറത്തെ പടികളിലും ബസ് കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.
ഇന്നലെ രാവിലെ മുതല്‍ രണ്ടു യുവാക്കള്‍ അമിതമായി മദ്യപിച്ച് സിമന്റ് ബഞ്ചില്‍ കിടന്നു ഉറങ്ങുകയും, ഒരു വയോധികന് പരസ്യമായി മദ്യപിക്കുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് ഇവര്‍ അമിതമായി മദ്യപിച്ചു കിടക്കുന്നതിനാല്‍ ഒന്നും ചെയ്യാനാവാതെ മടങ്ങി. പിന്നീട് സന്ധ്യ കഴിഞ്ഞ് മദ്യലഹരി മാറിയ ശേഷം ഇവര്‍ സ്വയം എഴുന്നേറ്റ് പോകുകയായിരുന്നു.
24 മണിക്കൂറും ഹൈവേ പോലീസ് റോന്തുചുറ്റുമ്പോഴാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. നിരവധി തവണ ഗുണ്ടാസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയും ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്ന അവസ്ഥയും ഇവിടെ ഉണ്ടായിട്ടുണ്ട്. ഏറെ നാളായി മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡിന്റെ അവസ്ഥ ഇതാണ്. നിയമ പാലകര്‍ പോലും നിസ്സഹായരായി മടങ്ങിപൊകുകയാണ്. ശക്തമായ പോലീസ് സാന്നിദ്ധ്യം ഉണ്ടായാല്‍ മാത്രമെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: