കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍ (78) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്ത്യം.
1991 മുതല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഭാരത വ്യാപാര സമിതി അംഗം, വാറ്റ് ഇംപലിമെന്റേഷന്‍ കമ്മറ്റി മെമ്പര്‍, വ്യാപാരി ക്ഷേമനിധി വൈസ് ചെയര്‍മാന്‍, കേരള മാര്‍ക്കന്റയില്‍ ബാങ്ക് ചെയര്‍മാന്‍, ഷോപ് ആന്റ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1944 ഡിസംബര്‍ 25ന് കോഴിക്കോട് കൂടാരപ്പുരയില്‍ ടി.കെ. മുഹമ്മദിന്റെയും അസ്മാബിയുടെയും ആറാമത്തെ മകനായി ജനിച്ചു. ഹിദായത്തുല്‍ ഇസ്‌ലാം എല്‍പി സ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ പഠനം കഴിഞ്ഞ് മിഠായിത്തെരുവില്‍ ബ്യൂട്ടി സ്റ്റോഴ്‌സ് ഉടമയായിരുന്നു.
1980ല്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറിയായാണ് സംഘടന പ്രവര്‍ത്തനത്തിന് തുടക്കം. 1984ല്‍ വ്യവസായി ഏകോപന സമിതിയുടെ ജില്ലാ പ്രസിഡന്റായി. 1985 സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. കേരളത്തില്‍ വ്യാപാരികളുടെ അവകാശപോരാട്ടങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്കിയ നേതാവായിരുന്നു ടി. നസിറുദ്ദീന്‍. ഭാര്യ ജുവേരിയ. മക്കള്‍: മന്‍സൂര്‍, എന്‍മോസ്, അഷ്‌റ












