തിരുവനന്തപുരം: റബ്ബര്‍ തടിയുടെ വിപണനസാധ്യതകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2022 ഫെബ്രുവരി ഒമ്പത് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്‌ക്ക് ഒരു മണി വരെ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലെ മെക്കാനിക്കല്‍ എഞ്ചിനീയര്‍ കെ. തോംസണ്‍ ഫ്രാന്‍സിസ് മറുപടി പറയും. കോള്‍സെന്റര്‍ നമ്പര്‍ 0481 2576622.
മൂന്ന് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം റബ്ബര്‍ ബോര്‍ഡ് പുതുകൃഷിക്കുള്ള ധനസഹായ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ ‘സര്‍വ്വീസ്പ്ലസ്’ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. മുന്‍കാലങ്ങളില്‍ ധനസഹായത്തിനുള്ള അപേക്ഷകള്‍ ഫീല്‍ഡ് സ്‌റ്റേഷനുകളോ റീജണല്‍ ഓഫീസുകളോ വഴി കര്‍ഷകര്‍ക്ക് നല്കാമായിരുന്നു.
രാജ്യത്തെ റബ്ബര്‍ കൃഷി വ്യാപനം ലക്ഷ്യമിട്ട് റബ്ബര്‍ ബോര്‍ഡ് ആവിഷ്‌കരിച്ച പദ്ധതിയാണ് റബ്ബര്‍ കൃഷി വികസന പദ്ധതി. 1957ലാണ് പദ്ധതി തുടങ്ങിയത്. 2017ല്‍ റബ്ബര്‍ കൃഷി ചെയ്ത കര്‍ഷകര്‍ക്ക് ധനസഹായം നല്കാന്‍ 2018ല്‍ അപേക്ഷ ക്ഷണിച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് അപേക്ഷ സ്വീകരിക്കുന്നത്. 2018, 2019 വര്‍ഷങ്ങളില്‍ കൃഷി ചെയ്തവര്‍ക്കാണ് ഇപ്പോള്‍ അപേക്ഷിക്കാന്‍ അവസരം.
2017ല്‍ കൃഷി നടത്തിയ കര്‍ഷകര്‍ക്ക് രണ്ട് തവണയായാണ് ധനസഹായം നല്കിയത്. എന്നാല്‍ 2018, 2019 വര്‍ഷങ്ങളിലെ അപേക്ഷകര്‍ക്ക് ഒറ്റത്തവണയായി ധനസഹായം നല്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: