ബെംഗളൂരു: കര്‍ണ്ണാടകത്തിലെ ഒരു കോളെജില്‍ വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്ര്യപ്പതാക അഴിച്ചുമാറ്റി പകരം കാവിക്കൊടി ഉയര്‍ത്തിയെന്ന് കര്‍ണ്ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. ഒരു ട്വീറ്റിലൂടെയാണ് അദ്ദേഹം ഈ നുണപ്രചാരണം നടത്തിയത്.
കര്‍ണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്നും ഒരിടത്ത് ദേശീയ പതാകയ്ക്ക് പകരം കാവിക്കൊടി ഉയര്‍ത്തുന്നുവെന്നും ആണ് ഡി.കെ. ശിവകുമാര്‍ ട്വീറ്റ് ചെയ്തത്. ക്രമസമാധാനം പുനസ്ഥാപിക്കാന്‍ ഈ കോളെജ് ഒരാഴ്ചയെങ്കിലും അടച്ചിടണമെന്നും അവിടെ അധ്യയനം ഓണ്‍ലൈന്‍ വഴിയാക്കണമെന്നും അദ്ദേഹം പറയുന്നു.
കര്‍ണ്ണാടകത്തില്‍ ടൈംസ് നൗ മാധ്യമപ്രവര്‍ത്തകനായ ഇമ്രാന് ഖാന് ഈ വീഡിയോയെ ഒരു നുണ കൂടി ചേര്‍ത്ത് കൊഴുപ്പിച്ചു. ഷിമോഗയിലെ ഒരു കോളെജില്‍ സ്വാതന്ത്ര്യപ്പതാക താഴ്ത്തി കാവിപ്പതാക ഉയര്‍ത്തുന്നുവെന്നാണ് ഇമ്രാന് ഖാന് ട്വീറ്റ് ചെയ്തത്. ഇത് അവിടെ ക്രമസമാധാനപ്രശ്നം സൃഷ്ടിച്ചുവെന്നും ഈ കോളെജ് ഒരാഴ്ച അടച്ചിടണമെന്നും ഇമ്രാന് ഖാന് ട്വീറ്റില്‍ പറയുന്നു.
എന്നാല്‍ വാസ്തവം ഇതൊന്നുമല്ല. ആ വീഡിയോയില്‍ കാണുന്ന കോളേജില്‍ കാലിയായ ഒരു കൊടിമരം മാത്രമാണുള്ളത്. അതില്‍ സ്വാതന്ത്ര്യപ്പതാകയേ ഉണ്ടായിരുന്നില്ല. അവിടെ സ്വാതന്ത്ര്യദിനമായ ആഗസ്ത് 15നും റിപ്പബ്ലിക് ദിനത്തിന്റെ അന്നും മാത്രമാണ് സ്വാതന്ത്ര്യപ്പതാക ഉയര്‍ത്തുന്ന പതിവെന്ന് കോളെജ് അധികൃതര്‍ പറയുന്നു. കാലിയായ കൊടിമരത്തില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ കാവിക്കൊടി ഉയര്‍ത്തിയിരുന്നു. ആ കോളെജില്‍ ഇതുമൂലം യാതൊരു ക്രമസമാധാനപ്രശ്നം ഉണ്ടായിട്ടുമില്ല.
എന്നാല്‍ ഡി.കെ. ശിവകുമാറിന്റെയും പത്രപ്രവര്‍ത്തകനായ ഇമ്രാന്‍ഖാന്റെയും നുണകള്‍ ഇപ്പോള്‍ പാകിസ്ഥാനിലെ വെബ്സൈറ്റുകളില്‍ കാട്ടൂതീ പോലെ പ്രചരിക്കുകയാണ്. ഇന്ത്യാ വിരുദ്ധ, ഹിന്ദു വിരുദ്ധ പ്രചാരം കൊഴുപ്പിക്കാന്‍ ലിബ റലുകളും കമ്മ്യൂണിസ്റ്റുകളും ഈ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: