ന്യൂദല്‍ഹി: ഐസിസി അണ്ടര്‍-19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും സപ്പോര്‍ട്ടിങ് സ്റ്റാഫിനും കാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്(ബിസിസിഐ). ഓരോ കളിക്കാര്‍ക്കും നാല്‍പ്പത് ലക്ഷം രൂപാ വീതം പാരിതോഷികമായി നല്‍കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററിലൂടെ അറിയിച്ചു. സപ്പോര്‍ട്ടിങ് സ്റ്റാഫിന് ഇരുപത് ലക്ഷം വീതം നല്‍കും.
കളിക്കളത്തില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്്. ടീം ക്യാമ്പില്‍ കൊവിഡ് വ്യാപിച്ചെങ്കിലും അവര്‍ ശക്തമായ പോരാട്ടത്തിലൂടെ കിരീടം നാട്ടിലെത്തിച്ചെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പറഞ്ഞു. മുഖ്യ പരിശീലകന് ഋഷികേശ് കനിത്ക്കറെ ഗാഗുലി അഭിനന്ദിച്ചു.
ഇന്ത്യയിലെത്തുന്ന ടീമിന് അഹമ്മദാബാദില്‍ ബിസിസിഐയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുമെന്നും ഗാംഗുലി വെളിപ്പെടുത്തി. വിന്‍ഡീസിലെ നോര്‍ത്ത് സൗണ്ടില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ അഞ്ചാം കിരീടം ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: