ലക്നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗോരഖ്പുര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് മലയാളിയാണെന്ന് വ്യക്തമാക്കി നടന് കൃഷ്ണകുമാര്‍. ബിജെപി ദേശീയ സെക്രട്ടറിയും മലയാളിയുമായ അരവിന്ദ് മേനോനെയാണ് ഗോരഖ്പുര്‍ മണ്ഡലത്തിന്റെ ചുമതലകള്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് കൃഷ്ണകുമാര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മൂന്നു ദിവസം യുപി ബിജെപി പ്രചാരണത്തില്‍ പങ്കെടുത്ത കാര്യങ്ങള്‍ കൃഷ്ണകുമാര്‍, കുറിപ്പില്‍ വിശദീകരിച്ചു. യോഗി വീണ്ടും അധികാരത്തില്‍ വരുമെന്നും ഇനി താന്‍ പ്രചാരണത്തിന് ഗോവയിലേക്ക് പോവുകയുമാണെന്നും നടന് പോസ്റ്റില്‍ വ്യക്തമാക്കി.യോഗി ആദിത്യനാഥ് , അരവിന്ദ് മോനോന് എന്നിവര്‍ക്കൊപ്പം നില്ക്കുന്ന ചിത്രത്തോടൊപ്പമാണ് പോസ്റ്റ്
നടന് കൃഷ്ണകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
നമസ്കാരം.. കഴിഞ്ഞ മൂന്നു ദിവസമായി ഉത്തര്‍പ്രദേശിന്റെ വിവിധഭാഗങ്ങളില്‍ ഇലക്ഷന് പ്രചാരണവുമായി ബന്ധപെട്ടു സഞ്ചരിക്കുകയായിരുന്നു. ബഹുമാന്യനായ യുപി മുഖ്യമന്ത്രി മഹാരാജ് യോഗി ആദിത്യനാഥിന്റെ ഗോരാക്പൂറിലാണ് ആദ്യം ചെന്നത്. ബിജെപി നാഷണല്‍ സെക്രട്ടറിയും ഉത്തര്‍പ്രദേശ്, മദ്യപ്രദേശ്, വെസ്റ്റ് ബംഗാള്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തകരുടെ ഇടയില്‍ വളരെ അധികം ആരാധകരുള്ള, മലയാളി കൂടിയായ ശ്രി അരവിന്ദ് മേനോനെയാണ് യോഗിജി ഗോരാക്പൂറിന്റെ ചുമതലകള്‍ ഏല്പിച്ചിരിക്കുന്നത്. മേനോന്‍ജിയുടെ കൂടെയായിരുന്നു എല്ലാമണ്ഡലങ്ങളിലേക്കും യാത്ര. സന്ത്കബീര്‍ നഗര്‍ , ബനിഗഞ്ച്, ഖലീലബാദ്, ഗന്‍ഗട്ടാ തുടങ്ങിയ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണയോഗങ്ങളിലും, യോഗിജിയും അമിത്ഷാ ജിയും പങ്കെടുത്ത റാലിയിലും, നാമനിര്‍ദേശപത്രിക സമര്‍പ്പണ ചടങ്ങിലും പങ്കെടുത്തു. ഉത്തര്‍ പ്രദേശില്‍ ബിജെപി തുടര്‍ഭരണം ഉറപ്പിച്ചു കഴിഞ്ഞു. എത്ര സീറ്റുകള്‍ എന്നകാര്യത്തില്‍ മാത്രമേ രണ്ടഭിപ്രായമുള്ളൂ.. മോഡി-യോഗി ‘ഡബിള്‍ എഞ്ചിന്’ സര്‍ക്കാര്‍ ഉത്തര്‍പ്രദേശിനെ ഇന്ന് അതിവേഗ വികസനത്തിന്റെ പാതയിലെത്തിച്ചിരിക്കുന്നു. ദശകങ്ങളായി നടമാടുന്ന കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി എന്ന മൂന്ന് പ്രൈവറ്റ് ലിമിറ്റഡ് കൊള്ളയടി കമ്പിനികളില്‍ നിന്നും ഉത്തര്‍പ്രദേശിനെ മോചിപ്പിച്ച് അവിടുത്തെ സഹോദരങ്ങളെ നന്മയുള്ള ജീവിതത്തിലേക്ക് ഉയര്‍ത്തികൊണ്ടുവരുന്ന യോഗിജിക്കു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പാവപ്പെട്ട ജനങ്ങള്‍ക്ക് ഫ്രീ ഗ്യാസ് കണക്ഷന്, വീടില്ലാത്ത ലക്ഷകണക്കിന് ജനങള്‍ക്ക് വീടുകള്‍, വൈദ്യുതി, വെള്ളം, ആരോഗ്യ ഇന്‍ഷുറന്‍സ്, പരമാവധി ആളുകള്‍ക്ക് സൗജന്യ കോവിഡ് വാക്സിന്, കര്‍ഷകര്‍ക്ക് പെന്ഷന്, വളം…. അങ്ങനെ പോകുന്നു യോഗിജിയുടെ പ്രവര്‍ത്തികള്‍… ഏറ്റവും വലിയ ഫിലിം സിറ്റി, എയിംസ്, എല്ലാ ഗ്രാമങ്ങളും നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ട്രാക്കുകള്‍, എയര്‍പോര്‍ട്ടുകള്‍, എക്സ്പ്രെസ് ഹൈവേകള്‍…. വികസനത്തിന്റെ പര്യായമായി മാറുന്ന ഉത്തര്‍പ്രദേശാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. മാര്‍ച്ച് പത്തിന് ഇലക്ഷന് റിസള്‍ട്ട് വരും. വികസനത്തിന്റെ തുടര്‍ച്ചക്ക്, ചരിത്രം തിരുത്തിക്കുറിക്കുന്ന അതിഗംഭീര വിജയവും, യോഗിജിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലെ നല്ലവരായ സഹോദരങ്ങള്‍ക്ക് സുന്ദരമായ ജീവിതവുമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്‍ത്തുന്നു.. ഇനി ഗോവയിലേക്ക്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: