ന്യൂദല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ കണ്ടെത്താന്‍ അന്വേഷണ സമിതിക്ക് പരിശോധനയ്ക്കായി ലഭിച്ചത് രണ്ട് പേരുടെ ഫോണുകള്‍ മാത്രമെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതി. രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് പറയുന്നുണ്ടെങ്കിലും രാഹുല്‍ ഗാന്ധി അടക്കം ആരും ഫോണുകള്‍ ഹാജരാക്കാന്‍ തയ്യാറല്ലെന്നും അന്വേഷണ സമിതി പറഞ്ഞു.
തെളിവുകള്‍ സമര്‍പ്പിക്കാന്‍ മടിയാണ്. ചാര സോഫ്റ്റ്വെയര് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തി എന്ന് സംശയിക്കുന്നവരോട് തെളിവുകള്‍ ഹാജരാക്കാനായി ഫോണുകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് ഫോണുകള്‍ മാത്രമെ ഫോറന്‍സിക് പരിശോധനയ്ക്കായി ലഭിച്ചുള്ളൂവെന്നും സമിതി അറിയിച്ചു.
ജനുവരി ഏഴ് വരെയായിരുന്നു ഫോണ്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സമിതി സമയം നല്‍കിയിരുന്നത്. രണ്ട് ഫോണുകള്‍ മാത്രം ഹാജരാക്കിയ സാഹചര്യത്തില്‍ മുഴുവന്‍ ഫോണുകളും സമര്‍പ്പിക്കാന്‍ ഫെബ്രുവരി എട്ടുവരെ സമയം നീട്ടി നല്‍കിയതായും അന്വേഷണ സമിതി അറിയിച്ചു. സ്വകാര്യത സംബന്ധിച്ച ആശങ്കകളാണ് ഫോണ്‍ സമര്‍പ്പിക്കാന്‍ കാരണമെന്ന് കരുതുന്നു. ചാര സോഫ്റ്റ്വെയര് ഉണ്ടെന്ന് തോന്നിയവര്‍ കാരണങ്ങള്‍ സഹിതം വിവരങ്ങള്‍ അറിയിക്കണം. സമിതിയ്ക്ക് ഫോണ്‍ നല്കിയാല് പരിശോധനയ്ക്കു ശേഷം തിരിച്ചു നല്‍കുമെന്നും സമിതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: