Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ഇ – മൊബിലിറ്റിയിൽ ചുവടുറപ്പിച്ച് ഭാരതം; സ്വന്തമാക്കാം ഇലക്ട്രിക് വാഹനങ്ങൾ: സർക്കാർ ആനുകൂല്യങ്ങളും നേട്ടങ്ങളും; അറിയേണ്ടതെല്ലാം

സർക്കാർ സംരംഭങ്ങളുടെ പ്രോത്സാഹന മികവിൽ ഇന്ത്യൻ വിപണിയിൽ മാറ്റം പ്രകടമാണ്. ഈ മേഖലയിൽ നാഴികകല്ലായി മാറിയ പദ്ധതിയാണ് ഫെയിം ഇന്ത്യ.

വിഷ്ണു കൊല്ലയില്‍ by വിഷ്ണു കൊല്ലയില്‍
Feb 6, 2022, 04:08 pm IST
in Automobile

ഇന്ത്യയിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറച്ച്, ഇലക്ട്രിക് വാഹനങ്ങളുടെ പൊതുസ്വീകാര്യത വർധിപ്പിക്കുകയും, ഹരിത വാതക ബഹിർഗമനതോതും അന്തരീക്ഷ മലിനീകരണവും നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ പുനരുപയോഗ ഊർജ്ജ മേഖലകളിൽ ചുവടൂന്നി, ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. പുതിയ നിക്ഷേപ സാധ്യതകളും സാങ്കേതികവിദ്യയിലെ പുരോഗതിയും ഉൾക്കൊണ്ട്, ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള  ദ്രുതഗതിയിലുള്ള മാറ്റത്തിന് മോദി സർക്കാർ നാന്ദി കുറിച്ചിട്ട് അഞ്ചു വർഷം പിന്നിടുന്നു. മോട്ടോർ ഇൻറ്റലിജൻസിൻറ്റെ റിപ്പോർട്ട് അനുസരിച്ച്, 2026 ഓടെ, ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി 47 ബില്യൺ യുഎസ് ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൗൺസിൽ ഓൺ എനർജി, എൻവയോൺമെൻറ്റ് ആൻഡ് വാട്ടർ (CEEW) നടത്തിയ പഠനമനുസരിച്ച്, 2030-ഓടെ ഇന്ത്യയുടെ ഇ.വി വിപണി 206 ബില്യൺ യുഎസ് ഡോളറായി ഉയരുമെന്നും വിലയിരുത്തുന്നു. കോവിഡ്-19 മഹാമാരിയുടെ ആഘാതം ഉണ്ടായിരുന്നിട്ടും, സർക്കാർ സംരംഭങ്ങളുടെ പ്രോത്സാഹന മികവിൽ ഇന്ത്യൻ വിപണിയിൽ മാറ്റം പ്രകടമാണ്. ഈ മേഖലയിൽ നാഴികകല്ലായി മാറിയ പദ്ധതിയാണ് ഫെയിം ഇന്ത്യ. 

ഇലക്ട്രിക് മൊബിലിറ്റിയ്‌ക്ക് മികച്ച പിന്തുണയുമായി ഫെയിം ഇന്ത്യ:

രാജ്യത്ത് ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദേശീയ ഇന്ധന സുരക്ഷ കൈവരിക്കാനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ് ദേശീയ ഇലക്ട്രിക് മൊബിലിറ്റി മിഷൻ (NEMMP) 2020. അതിൻറ്റെ ഭാഗമായി, ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹന-സാങ്കേതികവിദ്യയുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സുസ്ഥിരമായ വളർച്ച ഉറപ്പാക്കുന്നതിനുമായി 2015-ൽ ആവിഷ്കരിച്ച പദ്ധതിയാണ് ഫെയിം ഇന്ത്യ (Faster Adoption and Manufacturing of (Hybrid &) Electric Vehicles in India; FAME INDIA). ഈ പദ്ധതി പ്രകാരം രാജ്യത്തിൻറ്റെ 75 – ാ൦ സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ഹെബ്രിഡ് ഇലക്ട്രിക്ക് വാഹനങ്ങളുടെ നിർമ്മാണം രാജ്യത്ത് വർദ്ധിപ്പിയ്‌ക്കുകയും നാഷണൽ ഇലക്ട്രിക്ക് മൊബിലിറ്റി  മിഷൻ പ്ലാനിലൂടെ ദ്രുതഗതിയിൽ ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള മാറ്റം സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഫെയിം ഇന്ത്യയുടെ നേട്ടങ്ങൾ:

·       നാളിതുവരെ 7.96 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തു

·       ഇന്ത്യയിൽ ആകെ 380 ഇലക്ട്രിക് വാഹന നിർമാതാക്കൾ

·       2015 മുതൽ 2020 വരെ ഇലക്ട്രിക് വാഹന വിൽപനയിൽ 133% വളർച്ച

·       കാർബൺ ബഹിർഗമന തോതിൽ 191.5 മില്യൺ കിലോഗ്രാം  കുറവ്

·       2019 മാർച്ച് 31 വരെ നീണ്ട ഒന്നാംഘട്ടം(ഫെയിം-I) ആരംഭിച്ചത് 795 കോടി രൂപ മുതൽ മുടക്കിലാണ്, അത് പിന്നീട് 895 കോടി രൂപയായി ഉയർത്തി.

·       ഏകദേശം 2.8 ലക്ഷം ഇലക്ട്രിക്/ഹൈബ്രിഡ് വാഹനങ്ങൾക്ക് സാമ്പത്തിക സഹായമായി 360 കോടി രൂപ അനുവദിച്ചു

·       ആദ്യഘട്ടത്തിൽ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ബാറ്ററിയിൽ ഓടുന്ന ടൂവീലറുകൾക്ക് 1,800  മുതൽ 29,000 രൂപ വരെയും ത്രിചക്രവാഹനങ്ങൾക്ക് 3,300 രൂപ മുതൽ 61,000 രൂപ വരെയും  നാലു ചക്ര വിഭാഗത്തിൽ 13,000 രൂപ മുതൽ 1.38 ലക്ഷം രൂപ വരെയും ലഘുവാണിജ്യവാഹന വിഭാഗത്തിൽ 17,000 മുതൽ 1.87 ലക്ഷം രൂപ വരെയുയുള്ള ഇളവുകൾ ‘ഫെയിം ഇന്ത്യ’ പ്രധാനം ചെയ്തു.

·       പൈലറ്റ് പദ്ധതികൾക്കായി, 9 നഗരങ്ങളിൽ 465 ഇ-ബസുകളും ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറും ഉൾപ്പടെ ഏകദേശം 361 കോടി രൂപ സബ്സിഡിയായും അനുവദിച്ചു.

·       ഇതുകൂടാതെ വ്യവസായ മന്ത്രാലയം വിവിധ നഗരങ്ങളിലായി 280 കോടി രൂപ ചെലവിൽ 425 ഹൈബ്രിഡ് ബസുകൾ അനുവദിച്ചു.

·       ഒന്നാം ഘട്ടത്തിന് കീഴിൽ 520 ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചു, അതിൽ 43 കോടി ചെലവിൽ, 452 എണ്ണം സ്ഥാപിതമായി.

·       സ്കീമിൻറ്റെ രണ്ടാം ഘട്ടത്തിൽ, 1000 കോടി രൂപ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി അനുവദിച്ചു. കൂടാതെ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 68 നഗരങ്ങളിലായി 2,877 ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകളും   9 എക്സ്പ്രസ് വേകളിലും 16 ഹൈവേകളിലും 1576 ചാർജിംഗ് സ്റ്റേഷനുകളും അനുവദിച്ചിട്ടുണ്ട്.

·       ഇലക്ട്രിക് വാഹനങ്ങളുടെ അതിവേഗ ചാര്‍ജിങ്ങിനായി രാജ്യത്തെ 70000 പെട്രോള്‍ പമ്പുകളിലായി 22,000 ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും.

·       സാങ്കേതിക വികസനത്തിന് എആർഎഐ, ഐഐടി മദ്രാസ്, ഐഐടി കാൺപൂർ തുടങ്ങി വിവിധ ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ് സ്ഥാപനങ്ങൾക്കായി 65 കോടി രൂപയാണ് ധനസഹായവും നൽകി

·       6,690 ഇലക്ട്രിക് ബസുകൾ അനുവദിച്ചു

·       ഫെയിം ഒന്നാം ഘട്ടം 2019 മാർച്ചിൽ അവസാനിച്ചു. 2019 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ നീളുന്ന രണ്ടാം ഘട്ടം 10,000 കോടി രൂപ ചെലവിൽ  3 വർഷത്തേക്ക് വിഭാവനം ചെയ്തിട്ടുണ്ട്. ഇത്രയും തുകയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇരുചക്ര വാഹനങ്ങളാണ്

·       അതിൻറ്റെ ഭാഗമായി 2021 ഏപ്രിൽ മുതൽ ബി.എസ് 4 മാറി ബി.എസ് 6 നിലവിൽ വന്നു

·       രണ്ടാം ഘട്ടത്തിൽ  7000 ഇ ബസുകൾ, 5 ലക്ഷം മുച്ചക്ര വാഹനങ്ങൾ, 55000 ഇ കാറുകൾ, 10 ലക്ഷം ഇരുചക്ര വാഹനങ്ങൾ എന്നിവ ലക്ഷ്യമിടുന്നു .

·       FAME II ലെ പുതിയ ഭേദഗതി പ്രകാരം വൈദ്യുത ഇരുചക്രവാഹനങ്ങളുടെ ഡിമാൻഡ് ഇൻസെൻറ്റീവ് KWh-ന് 10,000 രൂപയിൽ നിന്ന് 15,000 രൂപയായി ഉയർത്തിയത് സർക്കാരിൻറ്റെ ഭാഗത്തുനിന്നുള്ള വലിയൊരു പ്രോത്സാഹനമാണ്. കൂടാതെ വാഹന വിലയുടെ 20% മുതൽ 40% വരെ  ഇൻസെൻറ്റീവ് പരിധി ഉയർത്തി.

·       നിലവിൽ മുപ്പത് എക്യുപ്‌മെൻറ്റ് നിർമ്മാതാക്കളും (ഒഇഎം), എല്ലാ വിഭാഗത്തിലുള്ള വാഹനങ്ങളുടെ നൂറ്റിമുപ്പത്തിയേഴ് മോഡലുകളും ഈ സ്കീമിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

·       37 കമ്പനികളുടെ 107 തരം ഇ-വാഹനങ്ങൾക്ക് 7500 മുതൽ 2.5 ലക്ഷം വരെ സബ്സിഡിയായി ലഭിക്കും

·       കാർബൺ ഡൈ ഓക്‌സൈഡ് ബഹിർഗമനം പ്രതിദിനം 130835 കിലോഗ്രാം കുറയ്‌ക്കാൻ സാധിച്ചു.( 2021 ഫെബ്രുവരി).

·       രണ്ടാം ഘട്ടത്തിൽ 1,62039 ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്പന നടന്നു.   

·       ദേശീയ ഇ-മൊബിലിറ്റി പ്രോഗ്രാമിൻറ്റെ ഭാഗമായി ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സിങ് ഒഴിവാക്കി, ഗവണ്‍മെൻറ്റ് സ്ഥാപനങ്ങള്‍ക്കായി 10,000 ഇ-കാറുകളും അനുവദിച്ചു.

·       ചിപ്പ് നിര്‍മാണത്തിന് 76,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

·       FAME-II ൻറ്റെ ഭേദഗതിക്ക് ശേഷം ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന ആഴ്ചയില്‍ 700 യൂണിറ്റില്‍ നിന്ന് 5,000 യൂണിറ്റായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്.

സർക്കാർ ആനുകൂല്യങ്ങളും നേട്ടങ്ങളും:

വിവിധ തരത്തിലുള്ള സാമ്പത്തിക ആനുകൂല്യങ്ങളാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. ഇൻസെൻറ്റീവുകൾ ലഭിക്കുന്നതിനുള്ള പ്രധാന സംവിധാനങ്ങൾ ഇവയാണ്,

·       ഇലക്ട്രിക് വാഹനത്തിൻറ്റെ വിലയിൽ നേരിട്ട് ലഭിക്കുന്ന കിഴിവ് (Purchase Incentives)

·       കൂപ്പണുകൾ (incentive where the amount is reimbursed later)

·       വായ്‌പയുടെ പലിശയിനത്തിൽ ലഭിക്കുന്ന കിഴിവ് (Interest Subventions)

·       റോഡ് നികുതി ഒഴിവാക്കൽ (Road tax exemption)

·       ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ഇളവ് (Registration fee exemption)

·       ആദായ നികുതിയിലെ ആനുകൂല്യം (Income tax benefit)

·       പഴയ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയാൽ ലഭിക്കുന്ന സ്‌ക്രാപ്പിംഗ് ഇൻസെൻറ്റീവുകൾ

·       പലിശ രഹിത വായ്‌പകൾ, ടോപ്പ്-അപ്പ് സബ്‌സിഡികൾ, ഇലക്ട്രിക് ത്രീ-വീലറുകൾക്കുള്ള പ്രത്യേക ഇൻസെൻറ്റീവുകൾ തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്.

ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഏറ്റവും കുറഞ്ഞത് 80 കിലോമീറ്റര്‍ സഞ്ചരിക്കുന്നതും മണിക്കൂറില്‍ 40 കിമീ ടോപ് സ്പീഡ് ഉള്ളതും 250 വാട്ട് അല്ലെങ്കില്‍ അതിനുമുകളില്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിക്കുന്നതുമായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ് സബ്‌സിഡി നല്‍കുന്നത്.

ദേശീയ തലത്തിലുള്ള പ്രോത്സാഹനങ്ങൾ:

ഇ.വിയിലേക്ക് മാറുന്നതിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഇൻസെൻറ്റീവുകൾ ലഭ്യമാണ്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ധ്രുതഗതിയിലുള്ള വിന്യാസം സാധ്യമാക്കുന്നതിനായി ആവിഷ്ക്കരിച്ചിട്ടുള്ള ‘ഫെയിം ഇന്ത്യ’ പദ്ധതി യുടെ രണ്ടാം ഘട്ടമായ നടപ്പ് സാമ്പത്തിക വർഷത്തിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇവയാണ്:

 

Total Approximate IncentivesApproximate Size of Battery
Two wheelers: Rs 15000/- per kWh up to 40% of the cost of VehiclesTwo wheelers: 2 kWh
Three wheelers: Rs 10000/- per kWhThree wheelers: 5 kWh
Four wheelers: Rs 10000/- per kWhFour wheelers: 15 kWh
E Buses: Rs 20000/- per kWhE Buses: 250 kWh
E Trucks: Rs 20000/- per kWh 

Source: https://e-amrit.niti.gov.in/electric-vehicle-incentives

സംസ്ഥാനതല ആനുകൂല്യങ്ങൾ: ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് എല്ലാ സംസ്ഥാനങ്ങളും ചില പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നു. സംസ്ഥാനതല നയങ്ങളെക്കുറിച്ച് കൂടുതലറിയാൻ, ചുവടെ ചേർത്തിട്ടുള്ള വെബ് പേജ് പരിശോധിക്കുക.

https://e-amrit.niti.gov.in/state-level-policies

Tags: ഇലക്ട്രിക്ക് വാഹനങ്ങള്‍ഫെയിം ഇന്ത്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

Automobile

2030ഓടെ കമ്പനിയുടെ മൊത്തം കാര്‍ വില്‍പനയുടെ 50 ശതമാനവും ഇവികളാകുമെന്ന് ടാറ്റ മോട്ടോഴ്‌സ്; ഈ സാമ്പത്തിക വര്‍ഷം മാത്രം വിറ്റത് 50043 ഇലക്ട്രിക് കാറുകള്‍

Business

2070ല്‍ കാര്‍ബണ്‍ പുറന്തള്ളാത്ത രാജ്യമെന്ന മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ 13,000 കോടിയില്‍ ടാറ്റയുടെ ഇവി ബാറ്ററി പ്ലാന്‍റ് വരുന്നു

രാജസ്ഥാന്‍ മൈനിങ്ങ് മന്ത്രി പ്രമോദ് ഭായ(ഇടത്ത്) രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് (വലത്ത്) ലിഥിയം അവശിഷ്ടങ്ങള്‍ (നടുവില്‍)
India

രാജസ്ഥാനില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയെന്ന പെരും നുണയുമായി കോണ്‍ഗ്രസ്; തെരഞ്ഞെടുപ്പിന് മുന്‍പ് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ വെള്ളപൂശാനുള്ള കള്ളക്കഥ

Main Article

ബഹിരാകാശ പര്യവേക്ഷണം മുതല്‍ ഇവി വരെ: സാങ്കേതിക മേഖലയില്‍ മികച്ച പ്രകടനവുമായി ഭാരതം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.