നെടുങ്കണ്ടം :പോത്തിന്‍കണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. അന്യാര്‍തൊളു ആനിവേലില്‍ ശശി (പ്രസാദ് 48), കല്‍ത്തൊട്ടി കാനാട്ട് റജി ജോസഫ് (48) എന്നിവരാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ്. കഴിഞ്ഞ ദിവസം ഷാപ്പില് മദ്യപിക്കുന്നതിനിടെ ശശി സുഹൃത്തായ ചേറ്റുകുഴി സ്വദേശിയോട് പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച വിവരം പറഞ്ഞു. വിറ്റാല്‍ 50000 രൂപ കിട്ടും സുഹൃത്തിന്റെ പക്കലുണ്ടെന്നാണ് പറഞ്ഞത്. ഈ വെളിപ്പെടുത്തലിലാണ് കേസ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
2021 ജനുവരി 11 രാത്രിയിലാണ് പോത്തിന്‍കണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയത്. 2015 ലാണ് ക്ഷേത്രത്തില്‍ പഞ്ചലോഹ വിഗ്രഹം സ്ഥാപിച്ചത്. വിഗ്രഹം മോഷണം പോയ ശേഷം ക്ഷേത്രം ഭരണ സമിതി പോലീസില്‍ പരാതിപ്പെട്ടിരുന്നെങ്കില്‍ കേസില്‍ തുമ്പൊന്നും ലഭിച്ചില്ല. ഇതോടെ കേസ് അന്വേഷണം തടസപ്പെട്ടു. ഇതിനിടെയാണ് ഷാപ്പിലിരുന്ന് ശശി വെളിപ്പെടുത്തല്‍ നടത്തിയത്. ഈ വിവരം ക്ഷേത്രം ഭരണ സമിതി ഭാരവാഹികള്‍ അറിഞ്ഞു.
ഭാരവാഹികള്‍ ശശിയെ കമ്പംമെട്ട് സ്റ്റേഷനില്‍ എത്തിച്ചു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ശശി മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹം സുഹ്യത്ത് റെജി ജോസഫിനെ എല്‍പ്പിച്ചു. റെജിയുടെ വിട്ടില്‍ കമ്പംമെട്ട് പോലീസ് നടത്തിയ റെയ്ഡില്‍ കിടപ്പുമുറിയില്‍ ബിഗ് ഷോപ്പറിലാക്കി ചാക്കില്‍ പൊതിഞ്ഞ പഞ്ചലോഹ വിഗ്രഹം കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: