ഗോരഖ്പൂര്‍: ഔദ്യോഗിക പ്രോട്ടോക്കോള്‍ ഒഴിവാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പത്രികാസമര്‍പ്പണം. മുഖ്യമന്ത്രിയുടെ പരിവേഷമെല്ലാം മാറ്റിവച്ചാണ് ഗോരഖ്പൂര്‍ സിറ്റി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കളക്ട്രേറ്റ് പടിക്കല്‍ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. അകമ്പടി സേവിക്കാന്‍ സുരക്ഷാഭടന്മാരും ഉണ്ടായിരുന്നില്ല.
ദളിത്, ബ്രാഹ്മണ, കായസ്ഥ, വൈശ്യ വിഭാഗങ്ങളില്‍പ്പെട്ട രവിദാസ് ക്ഷേത്രത്തിലെ പുരോഹിത മുഖ്യന് വിശ്വനാഥ്, വിദ്യാഭ്യാസ വിചക്ഷണനായ മങ്കേശ്വര് പാണ്ഡെ, ഡോ. മംഗളേഷ് ശ്രീവാസ്തവ, വ്യാപാരിമുഖ്യനായ സുരേന്ദ്രഅഗര്വാള് എന്നീ പ്രമുഖരാണ് യോഗി ആദിത്യനാഥിന്റെ പത്രികയെ പിന്തുണച്ച് ഒപ്പുവച്ചത്.
കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്, ബിജെപി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്രദേവ് സിങ്, മുതിര്‍ന്ന ബിജെപി നേതാക്കളും യോഗിക്കൊപ്പമുണ്ടായിരുന്നു. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഗോരഖ്പൂര്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്നു. യോഗി ആദിത്യനാഥിന് അഭിവാദ്യമര്‍പ്പിച്ച് വന്‍ ജനാവലി കളക്ടറേറ്റിന് പുറത്ത് കാത്തുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: