ലഖ്നോ: സീ ന്യൂസ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ 241-263 സീറ്റുകള്‍ നേടി ബിജെപി ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കണ്ടെത്തല്‍. രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഭിപ്രായസര്‍വ്വേ എന്നാണ് അവകാശപ്പെടുന്നത്.
ഉത്തര്‍പ്രദേശി പൂര്‍വ്വാഞ്ചല്‍, അവാധ്, ബുന്ദേല്‍ഖണ്ഡ്, പടിഞ്ഞാറന്‍ യുപി, മധ്യയുപി, രോഹില്‍ഖണ്ഡ് എന്നിങ്ങനെ ആറ് പ്രദേശങ്ങളായി തിരിച്ചായിരുന്നു സര്‍വ്വേ.
യോഗി ആദിത്യനാഥായിരിക്കും ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രിയെന്നും അഭിപ്രായസര്‍വ്വേ പറയുന്നു. 41 ശതമാനം വോട്ട് ബിജെപിക്ക് ലഭിക്കും. സമാജ്വാദി പാര്‍ട്ടി 34 ശതമാനം വോട്ട് നേടും. കോണ്‍ഗ്രസിന് ലഭിക്കുക ആറ് ശതമാനം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: